ബെംഗളൂരു: ഭിന്നലിംഗക്കാരിയെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു
ബെംഗളൂരു: ഭിന്നലിംഗക്കാരിയായ ശ്രുതി(25)യെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
ഭിന്നലിംഗക്കാരായ സുഹൃത്തുക്കളുമായി മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വഴക്കിന്റെ പ്രതികാരമായാണ് ശ്രുതി ആക്രമിക്കപ്പെട്ടത്.

ശ്രുതിയുടെ സുഹൃത്തുക്കള്‍
അശ്വനി, മൈന, സോനു, ശീതള്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം അമൃതഹള്ളിയില്‍ വാടക വീട്ടിലായിരുന്നു ശ്രുതി താമസിച്ചിരുന്നത്.

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം
പൈസയുടെ പേരില്‍ സുഹൃത്തുക്കളുമായി ശ്രുതി തര്‍ക്കത്തിലായിരുന്നു. പിന്നീട് ഇവരില്‍ നിന്നും പിരിഞ്ഞ് മറ്റൊരു സുഹൃത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി.

ശനിയാഴ്ച രാത്രി സംഭവിച്ചത്
വാണി എന്ന സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന ശ്രുതിയെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

മരണം സംഭവിച്ചത്
അടിവയറിലും ഹൃദയത്തിലും ചവിട്ടേറ്റതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് ശ്രുതി മരിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്തു
പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് രാമമൂര്‍ത്തിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികളെ കാണാതായിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല.












Click it and Unblock the Notifications