കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സമരം ആരംഭിച്ചു, യാത്രക്കാര്‍ ദുരിതത്തില്‍
ബംഗാളൂരു: കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സമരം ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. അതേസമയം, സമരം നടക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആറാം ശമ്പള കമ്മിഷന്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിസമ്മതം അറിയിച്ചു.
Recommended Video
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മേഖലയിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് നഗര യാത്രയെയും സംസ്ഥാനത്തുടനീളമുള്ള യാത്രയെയും ബാധിക്കും. അതേസമം. യാത്രക്കാരുടെ യാത്രാ ക്ലേശം ലഘൂകരിക്കുന്നതിന് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരെ അനുവദിക്കും.
ജീവനക്കാരുടെ ഒന്‍പത് ആവശ്യങ്ങളില്‍ എട്ടെണ്ണവും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ഒമ്പതാം ആവശ്യം നിറവേറ്റാന്‍ സാധിക്കില്ല. സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്- ചിഫ് സെക്രട്ടറി പറഞ്ഞു. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയ ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി ശമ്പളം കൊണ്ടുവരിക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം . എന്നാല്‍ ഇടക്കാല ആശ്വാസമായി തൊഴിലാളികളുടെ ശമ്പളം 8% വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications