കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി:രണ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കോളേജ് അധ്യാപകരോട് പ്രതികാരം തീര്‍ക്കാനായി അധ്യാപകരുടെ ഫോട്ടോ വച്ച് ബെംഗളൂരു വിമാനത്താവള അധികൃതര്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച രണ്ടു വിദ്യാര്‍ത്ഥികളെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു.മാഗഡിയിലെ സ്വകാര്യ കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ രാഘവേന്ദ്ര,ഹെയ്‌സാല എന്നിവരാണ് അറസ്റ്റിലായത്. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും വിമാനം റാഞ്ചുമെന്നുമായിരുന്നു ഭീഷണി.

അധ്യാപകര്‍ അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നവരില്‍പ്പെട്ടവരാണെന്നും പത്ത് മില്യണ്‍ ഡോളര്‍ തന്നില്ലെങ്കില്‍ വിമാനത്താവളത്തില്‍ ബോംബുവെയ്ക്കുമെന്നുമായിരുന്നു ആദ്യത്തെ സന്ദേശം. വിമാനം റാഞ്ചുമെന്ന സന്ദേശം പിന്നീടാണ് അയച്ചത്. കോളേജ് അധ്യാപകരുടോട് പ്രതികാരം ചെയ്യാനാണ് വിദ്യാര്‍ത്ഥികള്‍ മെയില്‍ അയച്ചതെന്നും അധ്യാപകര്‍ നിരപരാധികളാണെന്നും പോലീസ് പറഞ്ഞു.

30-air-india-26-

എം ടെക് ഒന്നാം സെമസ്റ്ററില്‍ തങ്ങള്‍ക്കു അധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്കു കുറച്ചതില്‍ പ്രതികാരം തീര്‍ക്കാനാണ് ഇത്തരത്തിലുളള നടപടി സ്വീകരിച്ചതെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതായും അറസ്റ്റിലായവര്‍ പരാതിപ്പെട്ടു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തത് .ഇന്ത്യന്‍ ശിക്ഷാനിയമം 177-വ്യാജ ഭീഷണി മുഴക്കല്‍,386-ആളുകളില്‍ ഭയം ജനിപ്പിക്കല്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Two M-Tech students of a private college on Magadi Road have been arrested by the International Airport police for sending hoax threat e-mails to Kempegowda International Airport and attaching their professors’ pictures, claiming they were associates of underworld don Dawood Ibrahim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X