കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാഹാളില്‍ കോപ്പിയടി, ഉഗാണ്ട വിദ്യാര്‍ഥികള്‍ പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

ബംഗലൂരു:വസ്ത്രത്തിനുള്ളില്‍ കോപ്പി വെച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ബംഗലൂരുവില്‍ പിടിയിലായി. രണ്ട് ഉഗാണ്ടന്‍ പെണ്‍കുട്ടികളാണ് ഈ രസകരമായ കര്‍ത്തവ്യത്തിന് പിന്നില്‍. ഉത്തരങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒട്ടിച്ചും എഴുതിയുമാണ് ഇവര്‍ പരീക്ഷയ്ക്ക് വന്നത്. കോപ്പി കൈയ്യോടെ പിടിച്ച അധ്യാപകനെ പേന കൊണ്ട് കണ്ണില്‍കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രംഗം വഷളായത്. പിന്നീട് അലാറം മുഴങ്ങുകയായിരുന്നു. ഭയന്ന അധ്യാപിക അലാറം മുഴക്കി സെക്യൂരിറ്റിയെ വിളിച്ചു വരുത്തുകയായിരുന്നു.

ബംഗലൂരു യൂണിവേഴ്‌സിറ്റിയുടെ ബികോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. ശ്രീം ഒംകര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് അതിവിദഗ്ധമായ ഈ പ്രവൃത്തി കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം മൊബൈല്‍ വാട്‌സ് ആപ്പ് വഴി കോപ്പി അടി നടത്തിയതിന് ബ്ലാക്ക് ലിസ്റ്റില്‍ പേരുവീണ കോളേജാണ് ശ്രീം ഒംകര്‍. അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷ നടന്നത് റെവ കോളേജിലാണ്. എന്നാല്‍ എവിടെ പരീക്ഷ നടത്തിയാലും തല്ലണ്ട അമ്മാവാ ഞങ്ങള്‍ നന്നാവില്ല എന്ന പഴഞ്ചൊല്ല് മുറുകെ പിടിച്ച് ഇത്തവണയും വിദ്യാര്‍ത്ഥികള്‍ അസ്സലായി കോപ്പിയടിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ ഇത് ചെയ്യുന്നത് വളരെ ദുഃഖകരമെന്ന് ബംഗലൂരു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എന്‍.നിങ്കെ ഗൗഡ പറയുന്നു.

ശനിയാഴ്ച 2 മണി മുതല്‍ 5 മണിവരെയായിരുന്നു പരീക്ഷ. മഞ്ഞ ചുരിദാറിലാണ് കോപ്പി ഒളിപ്പിച്ച് കൊണ്ടുവന്നത്. വളരെ തന്ത്രപരമായി ആരും കണ്ടുപിടിക്കാത്ത പ്രത്യേക രീതിയിലാണ് ഇവര്‍ കോപ്പി ഒളിപ്പിച്ചതെന്ന് എച്ച്ഒഡി പ്രകാശ് പറയുന്നു. മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത തരത്തിലായിരുന്നു കോപ്പി എഴുതിയിരുന്നത്. കഴിഞ്ഞ മൂന്നു പരീക്ഷകളും ഈ കുട്ടികള്‍ നന്നായി എഴുതി. ഈ രീതിയിലായിരുന്നു പരീക്ഷ എഴുതിയതെന്നത് വളരെ രസകരം. കോളേജിലെ ബയോടെക്‌നോളജി പ്രൊഫസര്‍ പ്രകാശ് എം.വിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

English summary
Two Ugandan students came up with a wearable method to cheat on their exams. Saturday caught for wearing designer tops Exclusively made for exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X