പൂര്‍വ്വ കാമുകിയുടെ വിവാഹ വാര്‍ത്തയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: പൂര്‍വ്വ കാമുകിയുടെ വിവാഹ വാര്‍ത്തയറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. ഹസ്സന്‍ സ്വദേശിയായ രാഘവേന്ദ്രയാണ്(28) വെള്ളിയാഴ്ച വീട്ടില്‍ തൂങ്ങി മരിച്ചത്.
കോള്‍ സെന്റര്‍ കാര്‍ ഡ്രൈവറായ രാഘവേന്ദ്ര കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വീടിന് അടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സ്വകാര്യ കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

പ്രണയകഥ പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് വീട് വിറ്റ് സ്ഥലം മാറി പോകുകയായിരുന്നു. കഴിഞ്ഞ ദിവസത്തിലാണ് പെണ്‍കുട്ടിയ്ക്ക് സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായി വിവാഹമാണെന്ന് അറിഞ്ഞത്. സംഭവത്തില്‍ മനംനൊന്ത് രാഘവേന്ദ്ര സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications