ബെംഗളൂരു: പേരക്കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മുത്തച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു
ബെംഗളൂരു: മാസങ്ങള്‍ കഴിഞ്ഞിട്ടും പേരക്കുട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ മുത്തച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു.ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു ബെംഗളൂരു നഗരത്തെ ഞെട്ടിച്ചുക്കൊണ്ട് ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് ഇവരുടെ പേരക്കുട്ടിയായ വൈഷ്ണവി(7) തേനീച്ചയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
പേരക്കുട്ടി മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷവും മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത മുത്തച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തത്. കെവി മൂര്‍ത്തി(70), ഭാര്യ ചായ മൂര്‍ത്തി(65) എന്നിവരാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പില്‍ നിന്നാണ് മരണകാരണം തിരിച്ചറിഞ്ഞത്.

മാതാപിതാകള്‍ക്കൊപ്പം ഫഌവര്‍ ഷോ കാണാന്‍ എത്തിയ കുട്ടിയാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. വൈഷ്ണവിയുടെ മരണം കുടുംബത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. വീട്ടിലെ ഒറ്റകുട്ടിയായിരുന്നു വൈഷ്ണവി. മകളുടെ മരണം മാതാപിതാകള്‍ക്കുണ്ടാക്കിയ വിഷമത്തേക്കാളുപരി മുത്തച്ഛനും മുത്തശ്ശിക്കും താങ്ങാന്‍ കഴിയില്ലായിരുന്നു. ഇതാണ് ഇവരെ ആത്മഹത്യയില്‍ എത്തിച്ചത്.
മെയ് 23 വൈകുന്നേരം മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ട്രെയിനിന് മുന്നില്‍ ചാടിയ ദമ്പതികളുടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ അടുത്തുള്ള ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് ആത്മഹത്യക്കുറിപ്പിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.


Click it and Unblock the Notifications