കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധനം മറികടന്ന് തൊഗാഡിയ പ്രസംഗിച്ചു, പോലീസ് ഞെട്ടി

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ല - പോലീസ് നിരോധനം വകവെക്കാതെ പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകള്‍ ബെംഗളൂരുവില്‍ മുഴങ്ങി. വംശീയ പരമാര്‍ശങ്ങള്‍ പേടിച്ച് പോലീസ് ബെംഗളൂരുവില്‍ വരുന്നത് പോലീസ് വിലക്കിയിരുന്നു. തൊഗാഡിയയുടെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതും പോലീസ് വിലക്കി. എന്നാല്‍ പോലീസിന്റെ വാക്കുകള്‍ വിലക്കെടുക്കാതെ വി എച്ച് പി തൊഗാഡിയയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്തു.

15.47 മിനുട്ട് നീളമുള്ള വീഡിയോ ആണ് ബെംഗളൂരുവിലെ ബസവനഗുഡി നാഷണല്‍ കോളേജിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞത്. വി എച്ച് പിയുടെ ഹിന്ദു വിരാട് സമാവേശ ചടങ്ങിലാണ് തൊഗാഡിയയുടെ പ്രകോപനപരവും തീവ്രഹിന്ദുത്വപരവുമായ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചത്. രാജ്യത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ല എന്നാണ് തൊഗാഡിയ പ്രസംഗത്തിലൂടെ പറഞ്ഞത്.

vhp

2000 ത്തോളം പോലീസുകാരാണ് വി എച്ച് പിയുടെ ഹിന്ദു വിരാട് സമാവേശ് പരിപാടിയുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും വിലക്കുണ്ടായിട്ടും തൊഗാഡിയയുടെ പ്രസംഗം സംപ്രേഷണം ചെയ്തതില്‍ തന്റെ അതൃപ്തി മുഖ്യമന്ത്രി സിദ്ധരാമയ്യ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. 5 മണിവരെ മാത്രം അനുമതി ഉണ്ടായിരുന്ന പരിപാടി രാത്രി 8 മണി വരെ തുടര്‍ന്നു.

togadia

തൊഗാഡിയയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്താല്‍ നഗരത്തിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന ന്യായം പറഞ്ഞാണ് പോലീസ് വി എച്ച് പി നേതാവിന് അനുമതി നിഷേധിച്ചത്. തൊഗാഡിയയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളോ ശബ്ദങ്ങളോ പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. പോലീസ് ഉത്തരവ് സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും കനിഞ്ഞില്ല.

English summary
Order to ban Togadia fell flat as the state VHP played his speech that stated the Hindus are no longer safe in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X