സംഘടിത പോരാട്ടത്തിന്റെ വിജയം; പിരിച്ചുവിട്ട ഐടി തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്
ബെംഗളൂരു: ബാംഗ്ലൂർ എംപിഎസ് ലിമിറ്റഡിലെ അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ കർണാടക ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടു. ബംഗളുരുവിൽ നിന്നും ഡറാഡൂണിലേക്കും ചെന്നൈയിലേക്കും അന്യായമായി സ്ഥലം മാറ്റിയ നടപടികെതിരെ കർണാടക ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ(കെഐടിയു) നേതൃത്വത്തിൽ ഫൈൽ ചെയ്ത തൊഴിൽ തർക്കം ലേബർ കമ്മിഷണറുടെ പരിഗണയിലിരിക്കെയാണ് രണ്ടു തൊഴിലാളികളെ മാനേജ്മെന്റ് അകാരണമായി പിരിച്ചുവിട്ടത്.
തൊഴിൽ തർക്ക നിയമത്തിലെ സെക്ഷൻ 33 പ്രകാരം കമ്പനി ഉടമയെ പ്രോസിക്യുട്ട് ചെയ്യണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുകണമെന്നും ആവിശ്യപ്പെട്ട് യൂണിയൻ തൊഴിൽ വകുപ്പിന് നൽകിയ പരാതിയിൽ ആണ് തൊഴിലാളികൾക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.

സമാനമായ രീതിയിൽ എം പി എസ് ലിമിറ്റഡിൽ 2018ലും ഇരുന്നൂറോളം തൊഴിലാളികളെ ഡറാഡൂണിലേക്ക് അന്യായമായി സ്ഥലം മാറ്റുകയും 10 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കെ ഐ ടി യു എം പി എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശകതമായ ഇടപെടിലിനെ തുടർന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും അനധികൃത സ്ഥലമാറ്റലുകൾ നിർത്തി വെക്കാനും കമ്പനി മനജുമെന്റ്റ് നിർബന്ധിതരാവുകയായിരുന്നു.
ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍
രാജ്യത്തെ തന്നെ ഐടി തൊഴിലാളികള്‍ക്കിടയിലെ ആദ്യത്തെ യൂണിയനാണ് കെ ഐ ടി യു. തൊഴിലാളി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയില്‍ ആയിരത്തിലേറെ തൊഴിലാളികളാണ് അംഗങ്ങളായിരിക്കുന്നത്. തടഞ്ഞു വെച്ച ശമ്പളം ലഭ്യമാക്കണമെന്നവശ്യപ്പെട്ട് ബംഗളൂരുവിലെ സമോൻ ഇന്ത്യ ടെക്നോളജിസിലെ തൊഴിലാളികൾ കെ ഐ ടി യു നേതൃത്വത്തില്‍ കമ്പനിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിരവധി തൊഴിലാളികളായിരുന്നു എച്ച് എസ് ആർ ലയോട്ടിലെ കമ്പനിക്ക് മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
കെഐടിയു സെക്രട്ടറി ഷമ്മി എൻ , വൈസ് പ്രസിഡന്റ് ചിത്ര ഭാനു എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. തുടർന്ന് ചേർന്ന് പ്രഥമ ജനറൽ ബോഡി യോഗം കമ്പനിക്കുള്ളിൽ കെ ഐ ടി യു യൂണിറ്റ് സ്ഥാപിക്കുകയും 25 അംഗ യൂണിറ്റ് കമ്മിറ്റിയെയും 7 അംഗ ഭാരവാഹി കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
എച്ച് എസ് ആർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യൂണിയൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് തടഞ്ഞു വെച്ച ശബളം ജൂലായ് 20ന് മുൻപ് കൊടുത്തു തീർക്കാം എന്ന് മാനേജ്മെന്റ് പ്രതിനിധികൾ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.












Click it and Unblock the Notifications