കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്; ഡികെ ശിവകുമാറിന്‍റെ നീക്കത്തില്‍ പതറി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: 2017 ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കികൊണ്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകത്തില് അധികാരത്തില്‍ വരുന്നത്. പിന്നീട് ഇരുപാര്‍ട്ടിയിലേയും വിമത നീക്കത്തോടെ സര്‍ക്കാര്‍ വീണതോടെ ഈ സഖ്യവും പൊളിയുകയായിരുന്നു.

അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയ്ക്ക് കോണ്‍ഗ്രസ് വോട്ട് നല്‍കിയപ്പോള്‍ ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലേക്ക് പോവുന്നുവെന്ന സൂചനകളുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമാണ് കുമാരസ്വാമി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ അങ്കലാപ്പാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെ വിലയിരുത്തുന്നത്.

രാജസ്ഥാന്‍ വിഷയത്തില്‍

രാജസ്ഥാന്‍ വിഷയത്തില്‍

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ തുടങ്ങിയ വിമത നീക്കത്തിന്‍റെ ചുവട് പിടിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കുമാരസ്വാമി നടത്തിയത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ മറ്റൊരു പേരായിരുന്നു കോണ്‍ഗ്രസ് എന്നായിരുന്നു കുമാരസ്വാമിയുടെ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭിന്നത സൃഷ്ടിച്ച് എംഎല്‍എമാരെ വിലയ്ക്ക് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വിദഗ്ധരാണെന്നും കുമാരസ്വാമി പറഞ്ഞു.

ജനാധിപത്യപരമായി

ജനാധിപത്യപരമായി

ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വിലയ്ക്ക് എടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സേവ് ഡെമോക്രസി ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അധികാരത്തില്‍ വരാന്‍ തങ്ങളെ പിന്തുണച്ച മുഴുവന്‍ ബിഎസ്പി എംഎല്‍എമാരെയും കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചില്ലേ-കുമാരസ്വാമി ചോദിക്കുന്നു.

കോണ്‍ഗ്രസിനെതിരെ

കോണ്‍ഗ്രസിനെതിരെ

ഈ മറുകണ്ടം ചാടിക്കല്‍ ജനാധിപത്യപരമായിരുന്നോയെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ കുമാരസ്വാമി ചോദിച്ചു. കൂടാതെ ജെഡിഎസിന്‍റെ പ്രധാന പോരാട്ടം കോണ്‍ഗ്രസിനെതിരെ മാത്രമാണെന്നും അവരുമായി ഭാവിയില്‍ യാതൊരു വിധ സഖ്യനീക്കങ്ങള്‍ക്കും ശ്രമിക്കില്ലെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശിവകുമാര്‍ എത്തിയത് മുതല്‍

ശിവകുമാര്‍ എത്തിയത് മുതല്‍

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ഡികെ ശിവകുമാര്‍ എത്തിയത് മുതലാണ് കുമാരസ്വാമി ഇത്തരത്തില്‍ പ്രത്യക്ഷ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതെന്ന് കാണാന്‍ കഴിയും. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ അകന്ന് നില്‍ക്കാനാണ് അദ്ദേഹം ഓരോ ദിനവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ജെഡിഎസ് വോട്ടുബാങ്കുകളില്‍

ജെഡിഎസ് വോട്ടുബാങ്കുകളില്‍

ജെഡിഎസ് വോട്ടുബാങ്കുകളില്‍ ഡികെ ശിവകുമാര്‍ നടത്തുന്ന സ്വാധീനമാണ് കുമാരസ്വാമിയെ ആശങ്കപ്പെടുത്തുന്നത്. പാര്‍ട്ടി സ്ഥാപിതമായത് മുതല്‍ ജെഡിഎസിന്‍റെ ശക്തമായ വോട്ട് ബാങ്ക് വൊക്കലിംഗ വിഭാഗമാണ്. ലിംഗായത്തുകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമാണ് വൊക്കലിംഗ സമുദായം.

ദേവഗൗഡയെ

ദേവഗൗഡയെ


ദേവഗൗഡയെ തങ്ങളുടെ ഏറ്റവും സമുന്നതാനായ നേതാവായാണ് വൊക്കലിംഗക്കാര്‍ കാണുന്നത്. എന്നാല്‍ അടുത്തിടെ ഈ വോട്ടുബാങ്കുകള്‍ക്കിടയില്‍ കടന്നു കയറാന്‍ കോണ്‍ഗ്രസും ബിജെപിയും വലിയ പരിശ്രമമാണ് അടുത്തിടെയായി നടത്തുന്നത്. 1989 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതടവില്ലാതെ വിജയിക്കുന്ന ശിവകുമാറാണ് വൊക്കലിംഗക്കാറില്‍ അടുത്തിടെയായി വലിയ സ്വാധിനം ചെലുത്തുന്ന നേതാവ്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശിവകുമാര്‍ മുഖ്യമന്ത്രിയാവാനും സാധ്യതയുണ്ടെന്നത് വൊക്കലിംഗക്കാരെ ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നു. ദേവഗൗഡയോടുള്ള അത്ര പ്രീതി സമുദായ അംഗങ്ങള്‍ക്ക് കുമാരസ്വാമിയോട് ഇല്ലതാനും.

വൊക്കലിംഗ വോട്ടുകള്‍

വൊക്കലിംഗ വോട്ടുകള്‍

കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായ ഡികെ ശിവുകുമാര്‍ എത്തിയതോടെ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. ജെഡിഎസിന് നിര്‍ണ്ണായക സ്വാധീനം ഉള്ള മേഖലയായ ഓര്‍ഡ് മൈസൂര്‍ മേഖലയാണ് വൊക്ക ലിംഗ ശക്തികേന്ദ്രങ്ങള്‍. കോണ്‍ഗ്രസും ഇവിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

ദുര്‍ബലപ്പെടുത്തും

ദുര്‍ബലപ്പെടുത്തും

ശിവകുമാറും കോണ്‍ഗ്രസും നടത്തുന്ന ഈ നീക്കങ്ങള്‍ ജെഡിഎസിനെ ദുര്‍ബലപ്പെടുത്തുമെന്ന് കുമാരസ്വാമിക്ക് അറിയാം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം ശിവകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ, ബെംഗളൂരു-മൈസുരു മേഖലയില്‍ വൊക്കലിംഗ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ടെ പ്രതിഷേധവും വോട്ട് ബാങ്കിലെ മാറ്റത്തിന്‍റെ സൂചനയായി ജെഡിഎസ് വിലയിരുത്തുന്നു.

 കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ? കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?

English summary
Vokkalinga vote will come to congress; Kumaraswamy fears DK Sivakumar's move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X