കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദന്‍ നിലേക്കനിക്ക് എന്താണ് പറ്റിയത്

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് മുന്‍ മേധാവിയും ആധാര്‍ എന്ന ആശയത്തിന് പിന്നിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനുമായ നന്ദന്‍ നീലേക്കനിക്ക് എവിടെയാണ് പിഴച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത ആള്‍ എന്ന വിശേഷണവുമായി ബംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ നീലേക്കനി ദയനീയമാം വണ്ണം പരാജയപ്പെടാനുണ്ടായ കാരണം എന്താണ്.

ബി ജെ പിയിലെ സിറ്റിംഗ് എം പിയായ അനന്ത് കുമാറിനോട് രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് നന്ദന്‍ നീലേക്കനി തോറ്റത്. തുടര്‍ച്ചയായ ആറാമത്തെ തവണയാണ് ബാംഗ്ലൂര്‍ സൗത്ത് അനന്ത് കുമാറിന് വോട്ട് കുത്തുന്നത്. ഐ ടി വിദഗ്ധനായ നീലേക്കനി യുവാക്കള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് നേടുമെന്നും പാര്‍ട്ടി നേതൃത്വം ഉറച്ചുവിശ്വസിച്ചിരുന്നു.

nandan-nilekani

എന്നാല്‍ ശക്തമായ ഒരു മത്സരം കാഴ്ചവെക്കാന്‍ പോലും നന്ദന്‍ നീലേക്കനിക്ക് കഴിഞ്ഞില്ല. പാര്‍ട്ടി പ്രചാരണം മാത്രമല്ല, സ്വന്തമായ രീതിയില്‍ പ്രചാരണപരിപാടികള്‍ നടത്തിയിട്ടും ബി ജെ പിക്ക് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും നന്ദന്‍ നീലേക്കനി പരാജയപ്പെട്ടു. രാജ്യം മൊത്തം അലയടിച്ച നരേന്ദ്ര മോദി വേവ് മാത്രമാണോ നന്ദന്‍ നീലേക്കനിയുടെ പരാജയത്തിന്റെ കാരണം. അല്ല എന്നാണ് ഉത്തരം.

ആധാര്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് നന്ദന്‍ നീലേക്കനിയുടെ പേര് ആളുകള്‍ക്ക് പരിചയം. സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞ ഈ പദ്ധതിയുടെ പിന്നിലുള്ള ആളെ സ്ഥാനാര്‍ഥിയാക്കിയാല്‍ വോട്ടുകിട്ടുമോ. കോണ്‍ഗ്രസ് ഈ ചോദ്യം നേരത്തെ ചോദിച്ചിരുന്നെങ്കില്‍ നീലേക്കനി എന്ന ഐ ടി വിശാരദന്റെ ലോക്‌സഭയിലേക്കുള്ള കന്നിയങ്കം ഇത്ര ദുരന്തപൂര്‍ണമാകുമായിരുന്നില്ല. ഐ ടി സ്വപ്നങ്ങളൊക്കെ പറഞ്ഞു എന്നല്ലാതെ മണ്ഡലത്തിലെ സാധാരണക്കാരില്‍ എത്താന്‍ നീലേക്കനിക്ക് കഴിഞ്ഞില്ല.

English summary
Nandan Nilekani lost Bangalore South seat to BJP's Ananth Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X