പിറന്നാള്‍ സമ്മാനമായി എംഡി, സിഇഒയോട് ചോദിച്ചത് 'സെക്സ്'... എത്തിയത് ജയിലില്‍, സംഭവം ബെംഗളൂരുവില്‍
ബെംഗളൂരു: ഒരു കമ്പനിയുടെ എംഡി, സിഇഒ എന്നൊക്കെ പറഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവികളാണ്. അവര്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടാകേണ്ടത് കമ്പനിയുടെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ നിര്‍ണായകവും ആണ്. എന്നാല്‍ അതിത്തിരി കുഴപ്പം പിടിച്ച ബന്ധം ആയാല്‍ എന്തായിരിക്കും സ്ഥിതി?
ബെംഗളൂരുവുിലെ ഒരു കമ്പനിയില്‍ നടന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും അമ്പരന്നുപോകും. പുരുഷനായ എംഡി സ്ത്രീ ആയ സിഇഒയോട് ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി ചോദിച്ചത് 'സെക്സ്' ആയിരുന്നു. ഒരു ദിവസം മുഴുവന്‍ തന്നോടൊപ്പം ചെലവിടാന്‍.
ആദ്യമായിട്ടല്ല ഇയാള്‍ സിഇഒയോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതത്രെ. എന്തായാലും സ്ത്രീ പോലീസില്‍ പരാതിപ്പെട്ടു. പക്ഷേ പോലീസ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് വേറേയും ചില ഉള്ളറക്കഥകളാണത്രെ

ബെര്‍ത്ത് ഡേ ഗിഫ്റ്റ്
ബെംഗളൂരുവിലെ ഒരു ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ എംഡിയാണ് ഈ കേസിലെ പ്രതി. ബെര്‍ത്ത് ഡേ ഗിഫ്റ്റ് ആയി എംഡി, സിഇഒയോട് ചോദിച്ചത് ഒരു ദിവസം തന്റെ മുറിയില്‍ തനിക്കൊപ്പം ചെലവഴിക്കാന്‍ ആയിരുന്നു.

അതില്‍ തീര്‍ന്നില്ല
അങ്ങനെയൊരു പിറന്നാള്‍ സമ്മാനം ആവശ്യപ്പെട്ടതില്‍ പ്രശ്നം തീര്‍ന്നില്ല. പിന്നീട് പല തവണ എംഡി സിഇഒയോട് അല്പം മോശമായി തന്നെ പെരുമാറി.

തുണിയുരിയുമെന്ന്
തന്റെ ആഗ്രഹം സാധിച്ച് തന്നെില്ലെങ്കില് നടുറോഡില്‍ വച്ച് വസ്ത്രം ഉരിഞ്ഞ് നാണം കെടുത്തുമെന്ന് പോലും എംഡി ഭീഷണിപ്പെടുത്തിയത്രെ.

പരാതി, അറസ്റ്റ്
എന്തായാലും യുവതി പോലീസില്‍ പരാതി കൊടുത്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ എംഡി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ നിര്‍ണായക വഴിത്തിരിവ് അതൊന്നും ആയിരുന്നില്ല...

രണ്ട് പേരും
ഹെല്‍ത്ത് കെയര്‍ സ്ഥാപനം തുടങ്ങിയത് തന്നെ ഈ പറയുന്ന എംഡിയും സിഇഒയും ചേര്‍ന്നായിരുന്നു. ഒരുപാട് പണം മുടക്കിയതിനാലാണ് ഇത്രയും നാള് എംഡിയുടെ പീഡനം സഹിച്ചതെന്നാണ് സിഇഒ പോലീസിനോട് പറഞ്ഞത്.

രണ്ട് പേരും തമ്മില്‍...
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു സിഇഒ. ആയിടക്കാണ് ഇപ്പോഴത്തെ എംഡിയുമായി അടുക്കുന്നത്. അങ്ങനെയാണ് രണ്ട് പേരും ചേര്‍ന്ന് കമ്പനി ഉണ്ടാക്കിയത്. രണ്ട് പേരും തമ്മില്‍ നല്ല അടുപ്പവും ഉണ്ടായിരുന്നത്രെ.

ഒരുമിച്ച് യാത്ര
എംഡിയും സിഇഒയും ഒരുമിച്ച് തിരുവനന്തപുരത്തേയ്ക്കും ചെന്നൈയ്ക്കും ഒക്കെ മുമ്പ് യാത്ര പോയിട്ടുണ്ടത്രെ. ഒരേ ഹോട്ടലില്‍ തന്നെയാണ് ഇരുവരും താമസിച്ചിരുന്നതും എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

തൃപ്തിപ്പെടുത്തിയില്ലെങ്കില്‍
ഇതിനിടയ്ക്ക് ഇവരുടെ സ്ഥാപനം ചില സോഫ്റ്റ് വെയര്‍ ജോലികള്‍ പുറംകരാര്‍ നല്കി. അതിന്റെ പണം നല്കണമെങ്കില് തന്നെ തൃപ്തിപ്പെടുത്തണമെന്ന് എംഡി സിഇഒയോട് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്.

അറസ്റ്റ്
യുവതിയുടെ പരാതി പ്രകാരം എംഡിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 506, 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിഇഒയ്ക്ക് ഇതാണ് ഗതിയെങ്കില്‍
ഒരു കമ്പനിയുടെ സിഇഒയുടെ ഗതി ഇതാണെങ്കില്‍ ഇത്തരക്കാരായ എംഡിമാരുള്ള കമ്പനികളിലെ സാധാരണ വനിത ജീവനക്കാരുടെ അവസ്ഥ എന്താകും?
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications