Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടര്‍ നോക്കിയിരുന്ന് ടെക്കിയുടെ കണ്ണ് പോയി, വിവാഹമോചനം തേടി ഭാര്യ

ബെംഗളൂരു: ഭാര്യ കുളിക്കുന്നില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഒരു ടെക്കി വിവാഹമോചനത്തിന് കേസ് കൊടുത്തത്. മറ്റൊരാള്‍ക്ക് ബന്ധം പിരിയാനുള്ള കാരണമാകട്ടെ ഭാര്യയുടെ തലയില്‍ പേനുണ്ട് എന്നതും. ഐ ടി നഗരമായ ബെംഗളൂരുവില്‍ എന്തിനൊക്കെയാണ് വിവാഹമോചനം നടക്കാത്തത്. കമ്പ്യൂട്ടര്‍ നോക്കിയിരുന്ന് കണ്ണുപോയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുകയാണ് ബെംഗളൂരുവിലെ 35കാരി.

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ദീര്‍ഘകാലം ജോലി ചെയ്തതാണ് ബെംഗളൂരുവിലെ ടെക്കിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. കണ്ണ് കാണാത്ത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം വേണം എന്നാവശ്യപ്പെട്ട് യുവതി കുടുംബ കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബകോടതി ഈ ആവശ്യം തള്ളി. തുടര്‍ന്ന് ഇക്കാര്യം കാണിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.

karnataka

2011 ലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവിന്റെ കാഴ്ച മിക്കവാറും നശിച്ചത്. ഇതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കുടുംബകോടതിയെ സമീപിച്ചു. വിവാഹമോചനത്തിന് ഇത് മതിയായ കാരണമല്ല എന്ന് കാട്ടി ബെംഗളൂരു കുടുംബകോടതി യുവതിയുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയില്‍ പരാതിയുമായെത്തിയത്.

ജനുവരി 14 നാണ് യുവതി കര്‍ണാടക ഹൈക്കോടതിയിലെത്തിയത്. യുവതിയുടെ പരാതി സ്വീകരിച്ച ഹൈക്കോടതി 38 കാരനായ ഭര്‍ത്താവിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഫെബ്രുവരി 20 ന് മുമ്പായി കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+