2020ല്‍ ബാംഗ്ലൂര്‍ ഒരു കോണ്‍ക്രീറ്റ് വനമാകും
ബാംഗ്ലൂര്‍ : ഉദ്യാനനഗരമെന്ന് കേള്‍ക്കുമ്പോള്‍ പച്ചപ്പും മരങ്ങള്‍ തണല്‍വിരിച്ച റോഡുകളുമെല്ലാമാണ് നേരത്തെ മനസ്സില്‍ കടന്നെത്തിയിരുന്നത്. എന്നാലിന്ന് കഥയാകെ മാറിയിരിക്കുന്നു. പച്ചപ്പിനാല്‍ ലോകത്തെ അസൂയപ്പെടുത്തിയ ബാംഗ്ലൂര്‍ നഗരം 2020 ഓടെ വെറുമൊരു കോണ്‍ക്രീറ്റ് വനമായേക്കുമെന്ന് പറയുകയാണ് ഗവേഷകര്‍.
നിയന്ത്രണമില്ലാത്ത നഗരവത്ക്കരണം ബാംഗ്ലൂരിന്റെ ഹരിതാഭ നഷ്ടപ്പെടുത്തിയതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ 68 ശതമാനമായിരുന്ന ബാംഗ്ലൂരിലെ സസ്യജാലങ്ങള്‍ ഇപ്പോള്‍ 20 ശതമാനമായി ചുരുങ്ങി. ജലാശയങ്ങളുടെ അളവ് 0.9 ശതമാനമായി കുറഞ്ഞു. വര്‍ഷങ്ങള്‍ക്കുളളില്‍ പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും വളരെയധികം കുറവ് വന്നേക്കാം. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലായി പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനുളള സാധ്യതകളും തളളിക്കളയാനാകില്ല.

അന്തരീക്ഷ മര്‍ദ്ദത്തിന്റെ കാര്യത്തിലും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊടുംവേനലില്‍ 18 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിരുന്ന ഇവിടെ ഇപ്പോഴത് 35 ഡിഗ്രിവരെയായിട്ടുണ്ട്. എന്നാല്‍ മരങ്ങളും ജലാശയങ്ങളും ധാരാളമുളള സ്ഥലങ്ങളില്‍ ചൂട് താരതമ്യേന കുറവാണ്. ബാംഗ്ലൂരിന്റെ പഴയ പച്ചപ്പും ഹരിതാഭയും വീണ്ടെടുക്കാന്‍ സുസ്ഥിരമായ നഗരവികസന പദ്ധതികളാണ് ഇനി ആവിഷ്ക്കരിക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications