ബെംഗളൂരുവില്‍ ഡി ജി പി യുടെ മകന്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി
ബെംഗളൂരു: കര്‍ണാടക ഡി ജി പി യും ഐജി യുമായ ഓം പ്രകാശിന്റെ മകന്‍ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പരാതി നല്‍കി.ബെംഗളൂരു സ്വദേശിയായ സാധനയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതി ഡി ജി പി യുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഓം പ്രകാശിന്റെ മകന്‍ തന്നെ വളരെക്കാലമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.എന്നാല്‍ രാജാജി നഗര്‍ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ പരാതിയ്ക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്ന് യുവതി ആരോപിച്ചു

ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി ഡി ജി പി യുടെ ഔദ്യോഗിക വസതിക്കു മുന്നിലെത്തിയത്. താനോ തന്റെ കുടുംബമോ യുവതിയെ അറിയില്ലെന്നും യുവതിയ്ക്ക് മാനസികസ്വാസ്ഥ്യമുണ്ടാവാമെന്നുമാണ് ഡി ജി പി സംഭവത്തോടു പ്രതികരിച്ചത്.തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്തെങ്കിലും നേടുകയാവാം യുവതിയുടെ ഉദ്ദേശമെന്നും ഓം പ്രകാശ് പറഞ്ഞു.അന്വേഷണത്തിനായി യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications