കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 കോടിയുടെ തട്ടിപ്പ് സ്ത്രീ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

Crime
ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ മീഡിയ ഹൗസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവതിയേയും ബിസിനസ് പാര്‍ട്ണറേയും പൊലീസ് അറസ്റ്റ് ചെയ്തു. മീഡിയ ഹൗസിന്റെ മറവില്‍ ആളുകളില്‍ നിന്നും 30 കോടി രൂപ തട്ടിയെടുത്തതിനാണ് സ്ത്രീയെയും പാര്‍ടണറെയും അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊലീസ് വാര്‍ത്തെ എന്ന പേരിലായിരുന്നു ഇവരുടെ മീഡിയ ഹൗസ് നടത്തിയിരുന്നത്. ഹൗസിംഗ് പ്‌ളോട്ടുകള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകളില്‍ അധികവും നടന്നത്.

മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എംഡി അനുരാധ പടിയാര്‍ (52), വെസ് സൈറ്റ് എഡിറ്റര്‍ കെജെ ധനഞ്ജയ (46) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ , പോണ്ടിച്ചേരി, മംഗലാപുരം എന്നിവിടങ്ങളിലെല്ലാം സംഘത്തിനെതിരെ പരാതികളുണ്ട്. ജയനഗര്‍ സ്വദേശിയാണ് അറസ്റ്റിലായ അനുരാധ.

മീഡിയ ഹൗസ് നിര്‍മ്മിച്ച കന്നട ചിത്രത്തിന്റെ സഹ സംവിധായകനാണ് സംഘത്തിനെതിരെ പരാതി നല്‍കിയത്. മോഹന്‍ എസ് മലാഗി എന്നയാളാണ് അനുരാധയും ധധഞ്ജയും നിര്‍മ്മിച്ച കന്നട ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത്. ചിത്രം പരാജയപ്പെട്ടു. 30 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നല്‍കാമെന്നേറ്റത്. എന്നാല്‍ പണം നല്‍കാന്‍ സംഘം തയ്യാറായില്ല. ത്ങ്ങളുടെ വെബ്‌സൈറ്റുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘം ശ്രമിച്ചിരുന്നു.

English summary
Woman, business partner caught for conning people for over Rs 30 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X