കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനെ വിവാഹം കഴിക്കാന്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

  • By Mithra Nair
Google Oneindia Malayalam News

ബംഗളുരു: ഐ.ടി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ ബംഗളുരു പൊലിസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിനിയായശില്‍പ റെഡ്ഡിയെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.

കാമുകനോടൊപ്പം ജീവിയ്ക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് കേശവ് റെഡ്ഡിയെ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്.ആക്ടിയന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ എത്തിയതോടെ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

murder

കേശവ് റെഡ്ഡിയെ കൊലപ്പെടുത്തിയതിനുശേഷം കാമുകനായ വസുദേവിനെ വിളിച്ചുവരുത്തി മൃതദേഹം ചാക്കില്‍ കെട്ടി ശ്രീനിവാസപുരം തടാകത്തില്‍ തള്ളുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് കേശവിന്റെ സഹോദരന്‍ തിരുമല റെഡ്ഡിയെ ഫോണില്‍ വിളിച്ച ശില്‍പ്പ , കഴിഞ്ഞ ദിവസം ആന്ധ്രയിലേക്ക് പോയ കേശവ് റെഡ്ഡിയെപ്പറ്റി യാതൊരു വിവരവുമില്ല എന്നു പറയുകയും ചെയ്്തു. ഇതില്‍ സംശയം തോന്നിയ തിരുമല റെഡ്ഡി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് പൊലിസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ശില്‍പ റെഡ്ഡി ശനിയാഴ്ച രാത്രിയില്‍ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. ബന്ധുവും കാമുകനുമായ വാസുദേവിനെ വിവാഹം കഴിച്ച് വിദേശത്ത് താമസമാക്കാന്‍ വേണ്ടിയാണ് ശില്‍പ കൊല നടത്തിയതെന്ന് പൊലിസ് പറഞ്ഞു.

English summary
A woman's seemingly unimpeachable phone call to her in-laws asking the whereabouts of her husband and the technology to find out the caller's location helped the Bengaluru police crack the gruesome murder of a techie in India's IT capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X