ബെംഗളൂരു സിറ്റിയിലെ ട്രാഫിക്കിൽ കാറില്‍ വച്ച് സ്ത്രീകളുടെ ചുംബനം, ഇടിച്ചിട്ടത് രണ്ട് വാഹനങ്ങളെ!!
ബെംഗളൂരു: ബെംഗളൂരു സിറ്റിയില്‍ കഴിഞ്ഞ ദിവസത്തില്‍ യുവതി ഓടിച്ചിരുന്ന കാര്‍ രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളഞ്ഞു. പിന്തുടര്‍ന്ന് എത്തിയ കാബ് ഡ്രൈവറോടും സ്‌കൂട്ടര്‍ യാത്രക്കാരാനോടും വാഹനം ഇടിക്കാനുണ്ടായ കാരണത്തെ യുവതി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
രണ്ട് സ്ത്രീകളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരസ്പരം ചുംബിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കാബിലും സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു. പാര്‍ട്ടണറുടെ കണ്ണില്‍ നോക്കിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടു എന്നായിരുന്നു യുവതി ടോഫിക് പോലീസിനോട് പറഞ്ഞത്.

ഇവര്‍ തമ്മില്‍ ചുംബിക്കുന്നത് കാബ് ഡ്രൈവര്‍ കാണുകയും ചെയ്തു. ഹോണ്ട സിറ്റി കാറിലായിരുന്നു യുവതികള്‍ യാത്ര ചെയ്തത്. വാഹനം ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. 30 വയസ്സ് പ്രായം തോന്നുന്ന യുവതികളാണ്. വാഹനം ഓടിക്കുമ്പോള്‍ ഇവര്‍ മദ്യപ്പിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.
കാബ് ഡ്രൈവറുടെയും സ്‌കൂട്ടര്‍ യാത്രക്കാരന്റെയും പരാതിയില്‍ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മൂന്ന് വാഹനങ്ങളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരുവിലെ ട്രാഫിക്കിൽ ഇത്തരത്തില്‍ ഒരു അശ്രദ്ധ സംഭവിച്ചാല്‍ അപകടത്തിന്റെ വ്യാപ്തി വലുതായിരിക്കും. പൊതുവെ ട്രാഫിക് കൂടുതലുള്ള സിറ്റിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ജാമിനും കാരണമാകും.












Click it and Unblock the Notifications