ബെംഗളൂരുവില്‍ 64 കാരനെ വിവാഹം കഴിച്ച 27 കാരിയുടെ ബന്ധുക്കള്‍ രണ്ടു പേരെയും മര്‍ദ്ദിച്ചു
ബെംഗളൂരു: സിനിമകഥയെ വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ രാജരാജേശ്വരി രജിസ്ട്രാര്‍ ഓഫീനു മുന്നില്‍ അരങ്ങേറിയത്. രണ്ടു മാസം മുന്‍പാണ് 64 കാരനായ ഡോ.കെ ആകര്‍ഷും 27 കാരിയായ കൃപ പ്രജാപതിയും ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായത്. വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഇവരെ കൃപയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ദമ്പതികള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
ബെംഗളൂരു ഹെന്നൂരിലെ നാഷണല്‍ ഇന്‍സ്റ്റിററ്യുട്ട് ഓഫ് ക്രിയേറ്റീവ് കമ്മ്യുണിക്കേഷന്‍ സ്ഥപകനും അധ്യാപകനുമായ ആകര്‍ഷ് കൃപയുമായി വളരെ നാളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ പ്രധാനമായും എതിര്‍ത്തത് കൃപയുടെ ബന്ധുക്കളായിരുന്നു.വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കിലും കൃപയുടെ രക്ഷിതാക്കള്‍ ഇവരെ അംഗീകരിക്കാന്‍ തയ്യാറായില്ല.

താന്‍ വിവാഹിതയാവാന്‍ പോകുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. വീട്ടിലെ അവഗണനയാണ് തന്നെ ആകര്‍ഷുമായി അടുപ്പിച്ചതെന്നും രക്ഷിതാക്കള്‍ എപ്പോഴും സഹോദരങ്ങള്‍ക്കാണ് പരിഗണന കൊടുത്തിരുന്നതെന്നും കൃപ പറയുന്നു. ഇവര്‍ സര്‍്ട്ടിഫിക്കറ്റ് വാങ്ങാനെത്തുന്നതറിഞ്ഞ കൃപയുടെ രക്ഷിതാക്കളും ബന്ധുക്കളും ഓഫീസിന്റെ പുറത്തു വച്ച് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിററ്യുട്ട് ഓഫ് ക്രിയേറ്റീവ് കമ്മ്യുണിക്കേഷനിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് കൃപ.












Click it and Unblock the Notifications