കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളുരു: ജിമ്മില്‍ നിന്ന് മടങ്ങിയ യുവതിയെ റോഡില്‍ വച്ച് പീഡിപ്പിച്ചു

  • By Sandra
Google Oneindia Malayalam News

ബെംഗളുരു: ജിമ്മില്‍ നിന്ന് സുഹൃത്തിനൊപ്പം മടങ്ങിയ യുവതിയെ റോഡില്‍ വച്ച് പീഡിപ്പിച്ചു. ജിമ്മില്‍ നിന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ 27കാരിയെയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം തിരക്കേറിയ എച്ച്എസ്ആര്‍ ലേ ഔട്ട് റോഡില്‍ വച്ച് അശ്ലീല കമന്റിടിച്ച ശേഷം ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ബെംഗളുരുവിലെ സ്വകാര്യ ടെക് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി സുഹൃത്തിനൊപ്പം നടന്നുപോകുമ്പോഴായിരുന്നു സംഭവം. എച്ച്എസ്ആര്‍ ലേ ഔട്ടിലെ ഒന്നാം സെക്ടറില്‍ സായ് ബാബ ക്ഷേത്രത്തിനടുത്തെത്തിയപ്പോഴായിരുന്നു അശ്ലീല കമന്റടിച്ച് ബൈക്കിലെത്തിയ സംഘം യുവതിയെ ആക്രമിച്ചത്. മറ്റൊരു റോഡിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലെത്തിയ സംഘം ഇരുവരെയും പിന്തുടരുകയായിരുന്നു.

rape

സംഭവ സ്ഥലത്തെത്തിയ ചിലര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സംഘം കടന്നുകളയുകയായിരുന്നു. ഇതിനിടെ ചിലര്‍ പകര്‍ത്തിയ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയുടെ അടിസ്ഥാനത്തില്‍ യുവതി ഹൊസൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എച്ച്എസ്ആര്‍ ലേയൗട്ടിലെ മൂന്നാം സെക്ടറില്‍ താമസിക്കുന്ന യുവതി തന്നെ ആക്രമിച്ചവര്‍ തദ്ദേശിയരാണെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ഹൊസൂര്‍ പോലീസ് കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് 27,000 ഡോളര്‍ പിഴ!!!ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് 27,000 ഡോളര്‍ പിഴ!!!

English summary
Woman rweturning from gym molested by bike riders near Hosur Layout around 8 pm on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X