ബെംഗളൂരുവില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സ്വവര്‍ഗ ലൈംഗിക പങ്കാളി
ബെംഗളൂരു: ബെംഗളൂരുവില്‍ ദിവ്യശ്രീയെന്ന യുവതിയുടെ മരണത്തിന് പിന്നില്‍ സ്വവര്‍ഗ ലൈംഗിക പങ്കാളിയെന്ന് പൊലീസ്. മാന്ധ്യ മേഖലയില്‍ അടുത്തിടെ നടന്ന കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗമാണെന്നാണ് പൊലീസിന്റെ സംശയം. ദിവ്യശ്രീയുടെ വിവാഹം നടന്നതാണ് കൊലപാതകത്തിന് പ്രേപരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ദിവ്യയുടെ സുഹൃത്തായ അനുഷയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. അനുഷ ദിവ്യശ്രീയെ ഒരൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച സേഷം അനുഷ ദിവ്യശ്രീയെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അനുഷ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അനുഷയും ദിവ്യ ശ്രീയും അടുത്ത സുഹൃത്തുക്കളായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവാവുമായി ദിവ്യശ്രീയുടെ വിവാഹം നടന്നത്. പഠനം പൂര്‍ത്തിയാക്കുന്നതിനായി ദിവ്യശ്രീ മാന്ധ്യയില്‍ തന്നെ താമസം തുടരുകയായിരുന്നു. ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍ ദിവ്യശ്രീ മരിയ്ക്കുന്നത്.












Click it and Unblock the Notifications