കാമുകനെ ഉപേക്ഷിച്ച് ബെംഗളൂരു സിറ്റി വിട്ട് പോകണമെന്ന് ഭീഷണി;ഓടുന്ന കാറില്‍ സംഭവിച്ച നാടകീയ സംഭവം
ബെംഗളൂരു: ബോളിവുഡ് സിനിമയിലെ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റിയില്‍ അരങ്ങേറിയത്. ജോലിസ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്ന യുവതിയെ ഓടുന്ന കാറില്‍ പിടിച്ച് കയറ്റി 45 മിനിട്ട് നേരം നഗരം ചുറ്റുകയായിരുന്നു. ശനിയാഴ്ച വൈകുനേരമാണ് സംഭവം നടക്കുന്നത്.
രണ്ട് പേര്‍ ചേര്‍ന്ന് യുവതിയുടെ കൈ പുറകില്‍ നിന്ന് കെട്ടിവെയ്ക്കുകയും വായ മൂടി കെട്ടുകയും ചെയ്തു. കാമുകനെ ഉപേക്ഷിച്ച് ബെംഗളൂരു നഗരം വിട്ട് ഉടന്‍ പോകണമെന്നായിരുന്ന ഭീഷണി. തന്നെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ വ്യക്തികളെ തിരിച്ചറിയാന്‍ യുവതിയ്ക്ക് സാധിച്ചിട്ടില്ല. സംഭവം നടന്നത് ഇങ്ങനെ...

തട്ടിക്കൊണ്ടു പോകല്‍
വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 33 കാരിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ഓടുന്ന കാറല്‍ തട്ടിക്കൊണ്ടു പോയത്.

ഭീഷണി
' നാളെ തന്നെ കാമുകനെ ഉപേക്ഷിച്ച് ബെംഗളൂരു നഗരം വിട്ട് പോകുന്നതാണ് നല്ലത്, സഹോദരനും സുഹൃത്തുക്കളും സിറ്റിയില്‍ ഉണ്ടെന്ന് അറിയാം, എവിടെ പോയാലും നിങ്ങളെ എന്റെ അടുത്ത് എത്തിക്കാന്‍ എനിക്കറിയാം' എന്നായിരുന്നു യുവാക്കളില്‍ ഒരാള്‍ യുവതിയോട് പറഞ്ഞത്.

തിരിച്ചറിഞ്ഞില്ല
എന്നാല്‍ തന്നെ തട്ടിക്കൊണ്ടു പോയ ആളുകളെ തിരിച്ചറിയില്ല എന്നാണ് യുവതി പറയുന്നത്.

45 മിനിട്ടിന് ശേഷം
45 മിനിട്ടോളം സിറ്റിയില്‍ യാത്ര ചെയ്ത ശേഷം യുവതിയുടെ അപാര്‍ട്ട്‌മെന്റിന് മുന്നില്‍ ഇറക്കി വിട്ടു.













Click it and Unblock the Notifications