കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂ: ബാംഗ്ലൂരില്‍ മാത്രം പണിപോകുന്നത് 2000 പേര്‍ക്ക്

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐ ടി നഗരമായ ബാംഗ്ലൂരില്‍ നിന്നും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് സുഖകരമല്ലാത്ത വാര്‍ത്ത. ഐ ടി ഭീമന്മാരായ യാഹൂ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നും രണ്ടായിരം പേരെ പുറത്താക്കുന്നു എന്നതാണ് അത്. ഇതില്‍ ചൊവ്വാഴ്ച മാത്രം പറഞ്ഞുവിട്ടലരുടെ എണ്ണം 400 ആണ്. ബാംഗ്ലൂരിലെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നിന്നാണ് തൊഴിലാളികളെ പറഞ്ഞുവിടുന്നത്.

250 ഓളം പേര്‍ മാത്രമാണ് പ്രൊഡക്ട് എഞ്ചീനിയറിംഗ് ജോലികള്‍ക്കായി ഇവിടെ ബാക്കിയുള്ളതെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞുവിടുന്നവരില്‍ പലര്‍ക്കും പല തരത്തിലാണ് നഷ്ടപരിഹാരത്തുക. അഞ്ച് വര്‍ഷത്തെ ശമ്പളം മുതല്‍ 10 മാസത്തെ ശമ്പളം വരെ കൊടുത്താണ് എഞ്ചിനീയര്‍മാരെ പുറത്താക്കുന്നത്. ജോലി പോയ എഞ്ചിനീയര്‍മാര്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതത്രെ.

yahoo-logo

ഏതാനും ദിവസങ്ങള്‍ കൂടി പുറത്താക്കല്‍ നടപടി തുടര്‍ന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഓഫീസിലെത്തിയപ്പോള്‍ മുപ്പതോളം സഹപ്രവര്‍ത്തകര്‍ ജോലി നഷ്ടപ്പെട്ട് കമ്പനി പരിസരത്ത് കൂടി നില്‍ക്കുന്നത് കണ്ടതായി യാഹൂ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍ പറഞ്ഞു. ഏത് നിമിഷവും ജോലി പോകാം എന്ന ആശങ്കയിലാണ് തൊഴിലാളികളില്‍ പലരും.

ചൊവ്വാഴ്ച പുറത്താക്കിയ തൊഴിലാളികളുടെ എണ്ണം സ്ഥിരീകരിക്കാന്‍ യാഹൂ ഇന്ത്യ തയ്യാറായിട്ടില്ല. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടി കമ്പനി റീ യുണൈറ്റ് ചെയ്യുന്നതിന്റെ ഭാഗമാണ് പുറത്താക്കലുകളെന്നാണ് യാഹൂ വിശദീകരിക്കുന്നത്. ഒരു മാസത്തെ നോട്ടീസ് പിരിയഡ് നല്‍കിയാണ് എഞ്ചിനീയര്‍മാരെ പറഞ്ഞുവിടുന്നത്. ഇവരുടെ അവസാന തൊഴില്‍ദിനം നവംബര്‍ 7 ആയിരിക്കുമെന്നും യാഹൂവില്‍ സംസാരമുണ്ട്.

English summary
IT giant Yahoo on Tuesday sacked an estimated 400 employees at its software development centre in Bangalore, although an estimate put the figure at a whopping 2,000. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X