ഫിഷ് ഫ്രൈയുടെ പേരില്‍ തര്‍ക്കം, കൂട്ടുകാരനെ വൃഷണം തകര്‍ത്ത് കൊന്നു
ബെംഗളൂരു: വൃഷണം തകര്‍ത്ത് കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. റായ്ച്ചൂരിലെ മിരാജ്പൂര്‍ സ്വദേശിയായ ഹനുമന്ത ബജാരിക്കാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൂട്ടുകാരനും അയല്‍വാസിയുമായ കരിയപ്പയാണ് ഹനുമന്തയുടെ ഇടിയേറ്റ് മരിച്ചത്. 2014 ഒക്ടോബര്‍ 1 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കര്ഷകനായ കരിയപ്പയും ഹനുമന്ത ബജാരിയും അടുത്ത കൂട്ടുകാരും അയല്‍ക്കാരും ആയിരുന്നു. 2014 ഒക്ടോബര്‍ 1 ന് രാത്രി 8 മണിയോടെ കരിയപ്പയുടെ വീട്ടില്‍ മീന്‍ പൊരിക്കുന്ന മണം കേട്ട് ഹനുമന്ത ബജാരി അവിടെയെത്തി മീന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ അത്താഴം കഴിച്ചു എന്നും മീന്‍ ബാക്കിയില്ല എന്നും കരിയപ്പയുടെ ഭാര്യ ഹനുമന്ത ബജാരിയോട് പറഞ്ഞു.

വിശ്വാസം വരാതെ ഹനുമന്ത ബജാരി കരിയപ്പയുടെ ഭാര്യയെ അധിക്ഷേപിക്കാന്‍ ആരംഭിച്ചു. ഇത് കേട്ട് പുറത്ത് വന്ന കരിയപ്പ ഹനുമന്ത ബജാരിയെ തടയാന്‍ ശ്രമിച്ചു. ബഹളത്തിനിടെ ഹനുമന്ത ബജാരി കരിയപ്പയുടെ അടിവയറ്റില്‍ കാല്‍മുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങള്‍ തകര്‍ന്ന കരിയപ്പയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് ഇത്രയും കാലം ഹനുമന്ത ബജാരി ജയിലില്‍ ആയിരുന്നു. ബോധപൂര്‍വ്വമല്ല കൊലപാതകം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹനുമന്ത ബജാരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത്രയും കാലം ഹനുമന്ത ബജാരി ജയിലില്‍ കഴിയുകയായിരുന്നു എന്ന കാര്യവും കോടതി പരിഗണിച്ചു.












Click it and Unblock the Notifications