Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഡിജെഎസ് നേതാക്കള്‍ സിപിഎമ്മിലേക്ക്, കൂടുമാറുന്നത് ബിഡിജെഎസ് പ്രഖ്യാപനം പാലിക്കത്തതിനാല്‍

ആലപ്പുഴ: ബിഡിജെഎസ് ജില്ലാ സെക്രട്ടറിയടക്കം 7 നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിഡിജെഎസ് സ്ഥാപിതമായപ്പോള്‍ പ്രഖ്യാപിച്ച പലകാര്യങ്ങളും നടപ്പിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനു ഇനിയും കഴിഞ്ഞിട്ടില്ലെന്നു പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ നേതാക്കള്‍ പറഞ്ഞു.

bdjs

ജില്ലാ സെക്രട്ടറി പി.ബൈജു പുളിമൂട്ടില്‍, നിയോജക മണ്ഡലം ട്രഷറര്‍ വരുണ്‍ ടി രാജ്, വൈസ് പ്രസിഡന്‌റ് ഉത്തമന്‍ പനങ്ങാട് നെടുമുടി, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിന്‍ലാല്‍, മണ്ഡലം വൈസ് പ്രസിഡന്‌റ അനില്‍കുമാര്‍ ശങ്കരമംഗലം തകഴി, ടിആര്‍ അനീഷ് തൈവീ്ട് തെക്കേക്കര, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് തോ്ട്ടുവാത്തല കാന്തേരില്‍ എന്നിവരാണ് ബിഡിജെസില്‍ നിന്നും രാജിവച്ച ശേഷം സിപിഎമ്മില്‍ ചേരാന്‍ അപേക്ഷ നല്‍കിയവര്‍.

പി.ബൈജു മുന്‍പ് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. അപേക്ഷ നല്‍കിയവരുടെ പാര്‍ട്ടി അംഗത്വം പാര്‍ട്ടി സ്‌ക്രൂട്ടിനു ചെയ്തു തീരുമാനിക്കും. കുട്ടനാട്ടില്‍ ബിഡിജെഎഎസില്‍ നിന്നും കൂടുതല്‍ പേര്‍ സിപിഐ, എം, ആര്‍എസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടിയിലേക്കു ചേക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+