കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ അറസ്റ്റ് ചെയ്താല്‍ ബംഗാള്‍ കത്തുമെന്ന് ഭീഷണി

  • By Gokul
Google Oneindia Malayalam News

ദില്ലി: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പ്രമുഖരായ തൃണമൂല്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറസ്റ്റ് ചെയ്താല്‍ പശ്ചിമ ബംഗാള്‍ കത്തുമെന്ന് ഭീഷണി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഇന്ദ്രീസ് അലിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

മമതയെ അറസ്റ്റ് ചെയ്യുമെന്ന് പലരും പറയുന്നുണ്ട്. മമത ചിട്ടിപണത്തിന്റെ പങ്കുപറ്റിയെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ സത്യത്തിന്റെ ആള്‍രൂപമാണ് മമതാ ബാനര്‍ജി. മമതയെ അറസ്റ്റ് ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കും. മമത അറസ്റ്റിലായാല്‍ ബംഗാള്‍ കത്തിയെരിയും. പലരും അതില്‍ ചാമ്പലാകുമെന്നും ഇന്ദ്രീസ് അലി മുന്നറിയിപ്പു നല്‍കി.

Mamata Banerjee

രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശാരദ ചിട്ടി കമ്പനിക്കെതിരെ സിബിഐയാണ് അന്വേഷണം നടത്തുന്നത്. പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രിയാണ് കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലായ പ്രമുഖന്‍. പല മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ക്കും നേരിട്ടും അല്ലാതെയും കമ്പനിയുമായി ബന്ധമുണ്ടായിരുന്നെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ തൃണമൂല്‍ എംപി കുനാല്‍ ഘോഷ് മമതാ ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. തട്ടിപ്പിന്റെ പ്രധാന ആള്‍ മമതയാണെന്നാണ് കുനാലിന്റെ ആരോപണം. മമതയ്‌ക്കെതിരെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കുനാല്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മമതയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്തു.

English summary
Bengal Will Burn if Arrest Mamata Banerjee Says Trinamool congress MP,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X