Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്

ട്രേഡിങ് പ്രമോഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ജേതാവ് ദില്‍ഷ പ്രസന്നന് പിന്തുണയുമായി താരത്തിന്റെ സുഹൃത്ത് സൂരജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദില്‍ഷയുടെ പരസ്യം കാരണം ആരുടേയെങ്കിലും പൈസ പോയിട്ടുണ്ടെങ്കില്‍ അവർ തെളിവുകളുമായി മുന്നോട്ട് വരണമെന്നായിരുന്നു സൂരജിന്റെ ആവശ്യം.

അതോടൊപ്പെ തന്നെ വെർമികയെന്ന വിവാദ അക്കൌണ്ടിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രണ്ട് ദിവസം കഴിഞ്ഞിട്ടും ദില്‍ഷ കാരണം പൈസ പോയെന്നും പറഞ്ഞ് ആരും വന്നില്ലെന്ന് വ്യക്തമാക്കുകയാണ് സൂരജ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ഒരു നാലഞ്ച് പേരെങ്കിലും തങ്ങളുടെ പൈസ പോയെന്ന്

ദില്‍ഷ ചെയ്ത പരസ്യത്തിലൂടെ പണം നഷ്ടപ്പെട്ടവരോടൊക്കെ തെളിവുകള്‍ സഹിതം മുന്നോട്ട് വരാനും അതിലൂടെ ദില്‍ഷയെ കുരുക്കാമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം ഞാന്‍ രംഗത്ത് വന്നിരുന്നു. കുറേയാളുകളൊന്നും മുന്നോട്ട് വന്നില്ലെങ്കിലും ഒരു നാലഞ്ച് പേരെങ്കിലും തങ്ങളുടെ പൈസ പോയെന്ന് വ്യക്തമാക്കിക്കൊണ്ട് മുന്നോട്ട് വരുമെന്നായിരുന്നു ആ വീഡിയോ ഇട്ടതിന് പിന്നാലെ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറയുമ്പോള്‍

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറയുമ്പോള്‍ ചിലർക്കൊക്കെ താല്‍പര്യമുണ്ടാവുമല്ലോ. കുറേയാളുകളുടെ പൈസ പോയി. തട്ടിപ്പ് നടത്തി എന്നൊക്കെ പറഞ്ഞുകൊണ്ട് കുറേയേറെ യൂട്യൂബേഴ്സ് രംഗത്ത് വന്നിരുന്നു. ഇവന്മാരുടെ കയ്യിലൊക്കെ എന്തെങ്കിലും തെളിവുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നതെന്നും അവരിലൂടെ ഒരോരുത്തരെങ്കിലും തെളിവുമായി മുന്നോട്ട് വരുമെന്നുമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്.

മൂന്നൂറിലേറെ കമന്റുകള്‍ അതിനടിയില്‍

തെളിവ് കൊണ്ടവരാനാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഒരു വീഡിയോ ഇട്ടിട്ട് രണ്ട് ദിവസമായി. മൂന്നൂറിലേറെ കമന്റുകള്‍ അതിനടിയില്‍ വന്നിട്ടുണ്ട്. ഞാന്‍ ചോദിച്ചതിന് മറുപടിയുണ്ടോ എന്ന് അറിയാന്‍ വേണ്ടി എല്ലാ കമന്റുകളും ഞാന്‍ പരിശോധിച്ചു. എന്നാല്‍ ഒരൊറ്റക്കുഞ്ഞ് എന്റെ പൈസ പോയി, എന്റെ ഫ്രണ്ടിന്റെ പൈസ പോയി, അല്ലെങ്കില്‍ പൈസ പോയവരെ എനിക്ക് അറിയാം എന്നോ പറഞ്ഞ് മുന്നോട്ട് വന്നിട്ടില്ല.

അപ്പോള്‍ ആരുടേയും പൈസ പോയില്ലേ എന്നാണ്

അപ്പോള്‍ ആരുടേയും പൈസ പോയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തൊക്കെയായിരുന്നു ഇവിടെ പറഞ്ഞുകൊണ്ടിരുന്നത്. ആരെങ്കിലൊക്കെ വന്നോ എന്ന് ചോദിച്ചുകൊണ്ട് ചിലരൊക്കെ മെസേജ് അയച്ചിരുന്നു. അവരോടൊക്കെ ഞാനെന്ത് പറയും. ഒരാള്‍ക്കെങ്കിലും എന്റെ പൈസ പോയെന്നും പറഞ്ഞ് മുന്നോട്ട് വന്നൂടായിരുന്നു. എന്തായാലും അവന്റെ പൈസ പോയി, ഇവന്റെ പൈസ എന്നും പറഞ്ഞ് യൂട്യൂബേഴ്സ് ചുമ്മാ നിലവിളിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

ഇവരുടെ പൈസ പോയി.. എടുത്ത് കൊടുക്ക്

ആരെങ്കിലുമൊക്കെ വന്നിരുന്നെങ്കില്‍ ' ദില്‍ഷേ നീ കാരണം ഇവരുടെ പൈസ പോയി.. എടുത്ത് കൊടുക്ക്' എന്ന് പറയമായിരുന്നു. ഒരാള്‍ പോലും വരാത്തത് വല്ലാത കഷ്ടമായിപ്പോയി. ഞാന്‍ പ്രതീക്ഷിച്ചതാണ് തെറ്റായിപ്പോയത്. പൈസ പോയെന്ന് പറഞ്ഞുകൊണ്ട് സീക്രട്ട് ഏജന്റ് എന്ന് പറയുന്ന യൂട്യൂബറെ ബന്ധപ്പെട്ടയാളും എന്നെ വളിച്ചെന്ന് പറഞ്ഞയാളും ഒരേ ആള്‍ തന്നെയാണ്.

ആ കുട്ടിയുമായി ദില്‍ഷയുടെ കുടുംബം

ആ കുട്ടിയുമായി ദില്‍ഷയുടെ കുടുംബം ഓള്‍റെഡി കോണ്ടാക്ടിലുണ്ട്. അവർ നിയമപരമായി മുന്നോട്ട് പോവുന്നുണ്ട്. അവർ പൈസ പോയി എന്ന് പറയുന്നത് ജെനുവിനാണോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലാലോ. പൈസ പോയി എന്ന് പറയുന്ന ആ കുട്ടിയും ദില്‍ഷയുടെ കുടുംബവും പൊലീസ് സ്റ്റേഷനില്‍ പോയി അത് സത്യമാണോ അല്ലയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ അതില്‍ തീരുമാനമാവും. കേസ് ഏതായാലും നടക്കുകയാണ്. കൂടുതല്‍ കാര്യം എനിക്ക് അറിയില്ലെങ്കിലും അവരുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടല്‍ നടക്കുന്നുണ്ട്. .

ദില്‍ഷയുടെ തെറ്റുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല

ദില്‍ഷ പരസ്യം ഇട്ട്, അത് വിവാദമാവുകയും ചെയ്തതിന് ശേഷമാണ് ഈ പുള്ളിക്കാരി പൈസയിട്ടതെന്നാണ് ഞാന്‍ അറിഞ്ഞത്. അതിനോടകം തന്നെ ദില്‍ഷ ആ വീഡിയോ പിന്‍വലിക്കുകയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ ദില്‍ഷയുടെ തെറ്റുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ദില്‍ഷയ്ക്ക് എന്തായാലും ഉത്തരവാദിത്തമുണ്ട്. ദില്‍ഷ ചെയ്ത നടപടി തെറ്റായിരുന്നു. കുറച്ചുകൂടി ചിന്തിക്കണമായിരുന്നു. പക്ഷെ ഈ കേസില്‍ ദില്‍ഷ തന്റെ തെറ്റ് തിരുത്തികഴിഞ്ഞിട്ടും അതിനകത്ത് പോയി ആരെങ്കിലും പൈസ ഇടുകയാണെങ്കില്‍ അതിന് ദില്‍ഷയെ പറഞ്ഞിട്ട് കാര്യമില്ലാലോയെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+