കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ രഥയാത്ര.... യുവാക്കളെ ഇളക്കി മറിക്കും... മതപരമല്ല തൊഴില്‍പരം!! വോട്ട് ലക്ഷ്യം!!

രഥയാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: രഥയാത്ര ബിജെപിയെ സംബന്ധിച്ച് അത്ര വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടി വളര്‍ന്ന് വന്നത് തന്നെ എല്‍കെ അദ്വാനി നടത്തിയ രഥയാത്രയിലൂടെയാണ്. ഗുജറാത്തിലെ സോമ്‌നാഥ് തൊട്ട് ഉത്തര്‍പ്രദേശിലെ അയോധ്യ വരെയായിരുന്നു. ഹിന്ദുക്കളുടെ വികാരം ഒന്നടങ്കം ഇളക്കി മറിച്ചുള്ള ഈ യാത്രയില്‍ ബിജെപി പ്രബല ശക്തിയായി രാജ്യത്ത് വളര്‍ന്ന് വരികയും ചെയ്തു. അന്ന് അദ്വാനിയാണെങ്കിലും ഇന്നിതാ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രഥയാത്രയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബിജെപിയുടെ മാറിയ കാലത്തെ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള യാത്രയാണ് മോദിയുടേത്. അതായത് അദ്വാനി നടത്തിയത് ഹിന്ദുക്കളെ മുന്നില്‍ കണ്ടുള്ള രഥയാത്രയാണെങ്കില്‍ മോദിയുടേത് അങ്ങനെയല്ലെന്ന് സാരം. വികസനം മുന്നില്‍ കണ്ട് കൊണ്ടാണ് മോദിയുടെ രഥയാത്ര. ഇത് എല്ലാത്തരത്തിലും വിജയം കാണുമെന്നാണ് ബിജെപിയുടെ അവകാശവാദം. പ്രതിപക്ഷം ഈ തന്ത്രത്തിനെതിരെ നീക്കങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്.

കൗശല്‍ രഥയാത്ര

കൗശല്‍ രഥയാത്ര

എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. തുടക്കത്തിലുണ്ടായിരുന്ന പ്രഭ ഇപ്പോഴുണ്ടെന്ന് ബിജെപിക്കാര്‍ പോലും പറയുന്നില്ല. എന്നാല്‍ നരേന്ദ്ര മോദി എന്ന നേതാവും പ്രധാനമന്ത്രിയും ഇപ്പോഴും കത്തിനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരുത്തുറ്റതാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. അതിന്റെ ഭാഗമായിട്ടാണ് മോദി രഥയാത്ര നടത്തുന്നത്. കൗശല്‍ രഥയാത്ര എന്ന പേരിലാണ് ഈ യാത്ര അറിയപ്പെടുന്നത്. എന്നാല്‍ ഇത് മതപരമായ രഥയാത്രയല്ലെന്ന് മോദി പറയുന്നു

യുവാക്കള്‍ ലക്ഷ്യം

യുവാക്കള്‍ ലക്ഷ്യം

ഈ യാത്ര യുവാക്കളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. യുവാക്കള്‍ക്ക് ജോലികള്‍ നല്‍കുക എന്നതാണ് യാത്രയുടെ പ്രഥമ ലക്ഷ്യം. ഇന്ത്യയില്‍ കടുത്ത തൊഴില്‍ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി പുതിയ രഥയാത്രയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് സമയമാകുമ്പോഴേക്ക് തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി പറയു്‌നത്. സ്‌കില്‍ ഡെവലെപ്‌മെന്റ് മന്ത്രാലയമാണ് രഥയാത്ര ഉദ്ഘാടനം ചെയ്യുന്നത്. മെയ് അവസാനത്തോടെയായിരിക്കും രഥയാത്ര അരങ്ങേറുക.

തിരഞ്ഞെടുപ്പ് തന്ത്രം

തിരഞ്ഞെടുപ്പ് തന്ത്രം

മോദിയുടെ രഥയാത്ര ഒരര്‍ത്ഥത്തല്‍ പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് തന്ത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മാത്രമല്ല സംസ്ഥാന തിരഞ്ഞെടുപ്പ് കൂടി അദ്ദേഹം ലക്ഷ്യമിടുന്നത്. മൂന്നു സംസ്ഥാനങ്ങളാണ് പ്രധാനമായും അദ്ദേഹം ലക്ഷ്യമിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഈ സമയത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരിക്കും. ഇവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ മോശം പ്രകടനമാണ് നടത്തുന്നതെന്നും അതുകൊണ്ട് തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നും ബിജെപി കരുതുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ആക്രമണം

പ്രതിപക്ഷത്തിന്റെ ആക്രമണം

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ ബിജെപി സര്‍ക്കാരിന്റെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ തൊഴില്‍ മേഖല നശിച്ചെന്നും സാധാരണക്കാര്‍ തൊഴില്‍ രഹിതരായെന്നുമാണ് പ്രധാന ആരോപണം. നോട്ടുനിരോധനം, ജിഎസ്ടി എന്നീ സംഭവങ്ങളാണ് തൊഴില്‍ മേഖലയെ തകര്‍ത്തതെന്നും ആരോപണമുണ്ട്. നോട്ടുനിരോധനവും ജിഎസ്ടിയും ബിജെപി വമ്പന്‍ വിജയമായി ഉയര്‍ത്തിക്കാണിക്കുന്നതാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ഇതിന്റെ വീഴ്ച്ചകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയാല്‍ ബിജെപിക്ക് ക്ഷീണമാകും. ഇതും കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി രഥയാത്ര നടത്തുന്നത്.

കോണ്‍ഗ്രസിന്റെ രഥയാത്ര

കോണ്‍ഗ്രസിന്റെ രഥയാത്ര

ബിജെപി മാത്രമല്ല കോണ്‍ഗ്രസും രഥയാത്ര നടത്തുന്നു എന്നതാണ് മറ്റൊരു കാര്യം. ഗുജറാത്ത് കോണ്‍ഗ്രസാണ് ഇത് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് സംസ്ഥാനത്ത് അവബോധം ഉണ്ടാക്കുന്നതിനാണ് രഥയാത്ര നടത്തുന്നത്. പാവപ്പെട്ടവരാണ് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളില്‍ പഠനം നടത്തുന്നതിന് പണത്തിന്റെ ആവശ്യമില്ലെന്നും എല്ലാം സൗജന്യമാണെന്നും ബോധ്യപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബിജെപിയുടെ കള്ളത്തരം ഇതുകൊണ്ട് പൊളിയുമെന്ന് അദ്ദേഹം പറയുന്നു

കൂടുതല്‍ സംസ്ഥാനങ്ങള്‍

കൂടുതല്‍ സംസ്ഥാനങ്ങള്‍

ബിജെപിയുടെ രഥയാത്രയ്ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും രഥയാത്ര നടത്തണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രഥയാത്ര തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മേളകള്‍ ഉണ്ടാവും. ഉയര്‍ന്ന വിദ്യാഭാസമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ തൊഴില്‍ ക്ഷാമം നികത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യം മുഴുവനും രഥയാത്ര നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു.

കത്വയിലെ ക്രൂര ബലാത്സംഗം... മകനെ രക്ഷിക്കാന്‍ അവളെ കൊന്നുകളഞ്ഞു... സഞ്ജി റാമിന്റെ ക്രൂരത!!കത്വയിലെ ക്രൂര ബലാത്സംഗം... മകനെ രക്ഷിക്കാന്‍ അവളെ കൊന്നുകളഞ്ഞു... സഞ്ജി റാമിന്റെ ക്രൂരത!!

മുസ്ലീം ബോയ്ഫ്രണ്ടിനെ സൂക്ഷിക്കുക ജിഹാദിയാണ്!! ലൗജിഹാദുമായി ഹിന്ദുത്വ ഗ്രൂപ്പ്, സോഷ്യല്‍ മീഡിയയും!!മുസ്ലീം ബോയ്ഫ്രണ്ടിനെ സൂക്ഷിക്കുക ജിഹാദിയാണ്!! ലൗജിഹാദുമായി ഹിന്ദുത്വ ഗ്രൂപ്പ്, സോഷ്യല്‍ മീഡിയയും!!

English summary
bjp to launch rath yathra in three states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X