കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫ് ചെയ്ത ഉടന്‍ എഞ്ചിനില്‍ തീപിടുത്തം; ബോയിംഗ് 777 അടിയന്തരമായി തിരിച്ചിറക്കി

Google Oneindia Malayalam News

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ബോയിംഗ് 777 എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്.രാവിലെ 11: 45 ഓടെയാണ് അപകടം നടന്നത്.

 flightnew-1

ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികളിലൊരാളായ ആന്‍ഡ്രൂ അമേസ് പറയുന്നു.വിമാനത്താവളത്തിനടുത്ത് വെച്ചാണ് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ തീ പിടിക്കുകയായിരുന്നു. വിമാനത്തിന്റെ പിറകില്‍ നിന്നും ഇത്തരത്തില്‍ ഒരു തീനാളം ഇതുവരെ കണ്ടിട്ടില്ലെന്നും ആന്‍ഡ്രൂ പറയുന്നു.

എഞ്ചിനുകളില്‍ ഒന്നിലെ സാങ്കേതിക പ്രശ്‌നമാണ് തീപിടുത്തത്തിന് കാരണമെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ വിശദീകരണം. 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. 777 എയര്‍ക്രാഫ്റ്റുകളുടെ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ ജിഇ ഏവിയേഷനുമായി ചേര്‍ന്ന് അപകട കാരണം അന്വേഷിക്കും. സെപ്റ്റംബറില്‍ എയര്‍ ചൈന സര്‍വീസ് നടത്തിയ മറ്റൊരു ബോയിംഗ് 777 വിമാനവും എഞ്ചിന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു.

English summary
Boeing 777 Engine Catches Fire After Takeoff From Los Angeles video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X