Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എത്തിയാൽ ധൈര്യമായി മുലയൂട്ടാം... കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെ വനിത വിശ്രമകേന്ദ്രത്തിലെ അമ്മമാര്‍ക്കായി മുലയൂട്ടല്‍ കേന്ദ്രം തുറന്നു. ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായാണ് സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതബോധത്തോടെ സ്വതന്ത്രമായി ഇരിക്കാന്‍ കാത്തിരിപ്പ് കേന്ദ്രവും കൈകുഞ്ഞുങ്ങളായി എത്തുന്നവര്‍ക്ക് മുലയൂട്ടുന്നതിന് സ്വകാര്യത ഉറപ്പാക്കാന്‍ മുലയൂട്ടല്‍ കേന്ദ്രവും തുറന്നത്.

ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വന്‍ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തെ ആരേഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 300ലധികം ആശുപത്രികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുളള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണ്. കക്കോടിയില്‍ മൂന്നരക്കോടി രൂപ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലുളള ആശുപത്രി നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് കൂടാതെ 2 ഇടങ്ങളില്‍ കൂടി ഈ സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AK Saseendran

അഡിഷനല്‍ ഡി.എം.ഒ ഡോക്ടര്‍ ആശാദേവി അധ്യക്ഷയായിരുന്നു. കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗോപകുമാര്‍, ഐ.എ.പി ഡോ. കൃഷ്ണകുമാര്‍, ഡോ. കൃഷ്ണന്‍കുട്ടി, കെ.എസ്.ആര്‍.ടി.സി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജു ലോറന്‍സ്, കെ.ടി.ഡി.എഫ്.സി മാനേജര്‍ ഷെറിത്ത്,ജില്ല സഹകരണബാങ്ക് മാനേജര്‍,കെ.പി അജയകുമാര്‍,ഡോക്യുമെന്റ് & കമ്മ്യുണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ദിവ്യ.സി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+