കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു; പിന്നില്‍ രാഷ്ട്രീയ പക!!

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അനിഷ്ട സംഭവം. ബൈക്കിലെത്തിയ സംഘം ഒരു സംഘം അക്രമികളാണ് കൃത്യം നടത്തിയത്.

Google Oneindia Malayalam News

അലഹബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഷമിയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ അലഹബാദില്‍ വെടിയേറ്റു മരിച്ചത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അനിഷ്ട സംഭവം. ബൈക്കിലെത്തിയ സംഘം ഒരു സംഘം അക്രമികളാണ് കൃത്യം നടത്തിയത്പ്രദേശത്തെ ബിജെപി യുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

03-1443848228-gun-murder

അലഹബാദ് മൗ അയ്മയിലുള്ള വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് ഷമിക്ക് വെടിയേറ്റത്. യു പി അസംബ്ലി നടക്കുമ്പോഴാണ് ഷമി ബി എസ് പിയില്‍ ചേര്‍ന്നത്. മുന്‍പ് സമാജ്വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ഷമി മുലായം സിങ് യാദവിന്റെ അടുത്ത സഹായിയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും ഷമി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എ ലാല്‍ ജി വര്‍മ്മയുടെ മകന്‍ കഴിഞ്ഞ ആഴ്ച സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ അക്ബര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം.

English summary
Shami died after being reportedly shot at five times. According to the latest reports, a case has registered against local leaders linked to BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X