കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; ഏപ്രില്‍ ഒന്നുമുതല്‍ ഇവ പ്രാബല്യത്തില്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തോടെ ആദായയനികുതിയില്‍ നിര്‍ണ്ണായക മാറ്റങ്ങളാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക കാര്യങ്ങളിലും ഡിജിറ്റല്‍ പണമിടപാടുകളിലും നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തമബജറ്റെന്ന വിശേഷണം ലഭിച്ച കേന്ദ്രബജറ്റ് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ കുറഞ്ഞ നികുതി നല്‍കുന്നതിന് ചില മാര്‍ഗ്ഗങ്ങളും ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ആദായനികുതി നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള നിര്‍ണ്ണായക ഭേദഗതികളും ഏപ്രില്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ആദായ നികുതിയില്‍ ഇളവ്

ആദായ നികുതിയില്‍ ഇളവ്

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നല്‍കേണ്ട 10 ശതമാനം നികുതിയില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചുകൊണ്ടാണ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 12,500 രൂപയും ഒരു കോടി വരുമാനമുള്ളവര്‍ക്ക് 14,806 രൂപയും പ്രതിവര്‍ഷം ലാഭിയ്ക്കാന്‍ കഴിയും. സര്‍ചാര്‍ജും സെസും ഉള്‍പ്പെടെയാണ് തുക.

നികുതിയും നികുതി റിബേറ്റും

നികുതിയും നികുതി റിബേറ്റും

പ്രതിവര്‍ഷ വരുമാനം 3.5 ലക്ഷം വരെയുള്ളവര്‍ക്കുള്ള ടാക്‌സ് റിബേറ്റ് 5000 രൂപയില്‍ നിന്ന് 2,500 രൂപയാക്കി കുറച്ചു. 3.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിലും ടാക്‌സ് റിബേറ്റും കഴിഞ്ഞ് 5,150 രൂപയ്ക്ക് പകരം 2,575 രൂപ മാത്രം ആദായനികുതിയായി അടച്ചാല്‍ മതിയാകും.

 ധനികര്‍ക്ക് സര്‍ചാര്‍ജ്

ധനികര്‍ക്ക് സര്‍ചാര്‍ജ്

ധനികരില്‍ നിന്ന് വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം സര്‍ചാര്‍ജായി ഈടാക്കും. 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ വരുമാനമുള്ളവരില്‍ നിന്നാണ് ഈ തുക ഈടാക്കുക. എന്നാല്‍ ഒരു കോടിയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് 15 ശതമാനമാണ് സര്‍ചാര്‍ജായി ഈടാക്കുക.

സ്ഥാവര സ്വത്തുക്കള്‍ക്ക്

സ്ഥാവര സ്വത്തുക്കള്‍ക്ക്

സ്ഥാവര സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള കാലയളവ് രണ്ടില്‍ നിന്ന് മൂന്നാക്കി കുറച്ചു. രണ്ട് വര്‍ഷത്തിന് മുകളില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന നികുതി 20 ശതമാനമായി കുറച്ചു. ഇതിന് പുറമേ പുനഃര്‍ നിക്ഷേപത്തിനും പല തരത്തിലുള്ള ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂലധന വര്‍ധന നികുതി

മൂലധന വര്‍ധന നികുതി

ആദായനികുതി നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ദീര്‍ഘ കാലത്തേയ്ക്കുള്ളമൂലധന വര്‍ധന നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. 2001 ഏപ്രില്‍ അടിസ്ഥാന വര്‍ഷമാക്കിയാണ് സൂചിക നിശ്ചയിക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വസ്തു ഇടപാടുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കി പരിമിതപ്പെടുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനം.

 കാലാവധി ആശ്വാസകരം

കാലാവധി ആശ്വാസകരം

ഭൂമി വാങ്ങി മൂന്ന് വര്‍ഷമെങ്കിലും കൈവശം വച്ചാല്‍ മാത്രം നേരത്തെ ലഭിച്ചിരുന്ന മൂലധന വര്‍ധന നികുതിയുടെ ആനുകൂല്യം രണ്ട് മാസമാക്കുന്നത് കൂടുതല്‍ പേര്‍ക്ക് ആശ്വാസം ലഭിയ്ക്കും. നികുതി ഇളവോടെ പണം നിക്ഷേപിയ്ക്കാനും ഇത് അവസരം നല്‍കും. അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒറ്റപ്പേജില്‍ ആദായനികുതി സമര്‍പ്പിയ്ക്കുന്നതിനുള്ള സംവിധാനവും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 സമയക്രമം പാലിച്ചില്ലെങ്കില്‍

സമയക്രമം പാലിച്ചില്ലെങ്കില്‍

പിഴ നല്‍കണം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് ഘട്ടങ്ങളിലായി 5000, 10,000 രൂപയാണ് പിഴയായി ഈടാക്കുകയെന്ന് ആദായനികുതി നിയമത്തിലെ ഭേദഗതിയില്‍ പറയുന്നു. 2018 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

സിംഗിള്‍ പേജ് ടാക്‌സ് റിട്ടേണ്‍

സിംഗിള്‍ പേജ് ടാക്‌സ് റിട്ടേണ്‍

അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി സമര്‍പ്പിക്കുന്നതിന് വേണ്ടി സിംഗിള്‍ പേജ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

 ഇന്‍കം ടാക്‌സ് റിവിഷനില്‍ ഇളവ്

ഇന്‍കം ടാക്‌സ് റിവിഷനില്‍ ഇളവ്

ഇന്‍കം ടാക്‌സ് റിവിഷന്റെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലോ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമോ ആണ് റിവിഷന്‍ സമര്‍പ്പിക്കേണ്ടത്.

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം

രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം പ്രകാരം
അംഗീകൃതമായ ഓഹരികളിലെയും മ്യൂച്വല്‍ ഫണ്ടുകളിലേയും നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്ന തുകയുടെ 50 കിഴിവ് ലഭിക്കും. പരമാവധി 25,000 രൂപവരെയാണ് ഇളവ് ലഭിക്കുക.

English summary
With the passage of the Finance Bill on Wednesday, the Lok Sabha has completed the budgetary exercise for 2017-18. The tax proposals in the Budget 2017 have now become law. Below are 10 most important income-tax changes that will affect you next month:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X