കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് രൂപയ്ക്ക് 100 എംബി ഡാറ്റ: ബെംഗളൂരുവില്‍ കിടിലന്‍ പ്ലാനുകള്‍, എന്താണ് ജിയോയ്ക്ക് വൈഫൈ ഡബ്ബ!

Google Oneindia Malayalam News

ദില്ലി: ഇന്‍റര്‍നെറ്റ് സര്‍വ്വീസില്‍ ഇന്ത്യയില്‍ റിലയന്‍സ് ജിയോ ആരംഭിച്ച ട്രെന്‍ഡുകള്‍ക്ക് തിരിച്ചടി നല്‍കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈഫൈ ഡബ്ബ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് രണ്ട് രൂപയ്ക്ക് 100 എംബി ഡാറ്റ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. വൈ കോമ്പിനേറ്ററിന്‍റെ പിന്തുണയുള്ള വൈഫൈ ഡബ്ബ സ്റ്റാര്‍ട്ട് അപ്പ് കമ്പനി നിലവില്‍ ബെംഗളൂരുവില്‍ കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് നല്‍കിവരുന്നുണ്ട്. രണ്ട് ജിബിയ്ക്ക് 100 എംബി, 10 രൂപയ്ക്ക് 500 എംബി, 20 രൂപയ്ക്ക് 1 ജിബി എന്നിങ്ങനെയാണ് കമ്പനി ഡാറ്റാ പാക്കുകള്‍ നല്‍കിവരുന്നത്.

ലോകാവസാന പ്രചവനം ഫലിക്കുന്നു! കാലഡോണിയയില്‍ വന്‍ ഭൂചലനവും സുനാമി മുന്നറിയിപ്പുുംലോകാവസാന പ്രചവനം ഫലിക്കുന്നു! കാലഡോണിയയില്‍ വന്‍ ഭൂചലനവും സുനാമി മുന്നറിയിപ്പുും

നാടകാന്ത്യം! സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, പാട്ടീദാറുകള്‍ക്ക് നേട്ടം!!നാടകാന്ത്യം! സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, പാട്ടീദാറുകള്‍ക്ക് നേട്ടം!!

24 മണിക്കൂറാണ് ഓഫറിന്‍റെ കാലാവധി. നിലവില്‍ റിലയന്‍സ് ജിയോയാണ് 19 രൂപയ്ക്ക് 150 എംബി ഡാറ്റ നല്‍കുന്നത്. ഇതിന് പുറമേ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 52 രൂപയ്ക്ക് 1.5 ജിബി ഡാറ്റയും ജിയോ നല്‍കുന്നുണ്ട്. ശുഭേന്ദു ശര്‍മ, കരം ലക്ഷമണ്‍ എന്നീ യുവാക്കളാണ് വൈഫൈ ഡബ്ബ എന്ന ആശയത്തിന് പിന്നിലുള്ളത്. ബെംഗളുരു നഗരത്തില്‍ വിവിധ ധാബകളിലായി അങ്ങോളമിങ്ങോളം 350 റൂട്ടറുകളാണ് ഇതിനകം സ്ഥാപിച്ചിട്ടുള്ളത്. നഗരത്തില്‍ 1800ഓളം അപേക്ഷകള്‍ കണക്ഷന്‍ നല്‍കുന്നതിനായി ലഭിച്ചിട്ടുണ്ടെന്ന് സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകരില്‍ ഒരാളായ ശുഭേന്തു ശര്‍മ വ്യക്തമാക്കി.

എന്താണ് വൈഫൈ ഡബ്ബ

എന്താണ് വൈഫൈ ഡബ്ബ


ബെംഗളുരുവിലെ ചെറിയ കടകള്‍, ചായക്കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന പ്രീപെയ്ഡ്
ടോക്കണുകള്‍ വഴിയാണ് ഡാറ്റ റീചാര്‍ജ് ലഭിക്കുക. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഉപയോഗിക്കാനോ കമ്പനി ഉപയോക്താക്കളോട് നിര്‍ദേശിക്കുന്നില്ല. മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒടിപി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് ധാബ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ ഇന്‍റര്‍നെറ്റ് പാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുക. ഹോട്ടലിലെ വൈഫൈ നെറ്റ് വര്‍ക്ക് ഉപയോഗിക്കേണ്ടവര്‍ക്കും ഇതേ നടപടികള്‍ തന്നെയാണ് പൂര്‍ത്തീകരിക്കേണ്ടത്. വൈഫൈ ഡബ്ബയിലെ വൈഫൈ നെറ്റ് വര്‍ക്കില്‍ പ്രവേശിക്കുന്നതോടെ വിവരങ്ങള്‍ നല്‍കാനുള്ള ബ്രൗസര്‍ പേജ് ലഭിയ്ക്കും. ഇന്‍റര്‍നെറ്റ് സേവന ദാതാവിന്‍റെ ലൈസന്‍സുള്ള വൈഫൈ ഡബ്ബകള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റികുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ റൂട്ടറുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

 കുറഞ്ഞ നിരക്ക്, അതിവേഗ ഡാറ്റ

കുറഞ്ഞ നിരക്ക്, അതിവേഗ ഡാറ്റ



കുറഞ്ഞ നിരക്കില്‍ അതിവേഗം ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയെന്നാണ് വൈഫൈ ഡബ്ബകളുടെ പ്രധാന ലക്ഷ്യം. ധാബയിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റയ്ക്ക് പരിധി നിശ്ചയിക്കുന്നതിനും കാലാവധി നിശ്ചയിക്കുന്നതിനുമുള്ള സംവിധാനങ്ങളും വൈഫൈ ധാബ നല്‍കുന്നു. വൈഫൈ ഡബ്ബയുടെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായോ പണമടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ ഒരുക്കിയിട്ടുള്ളത്.

 പ്രീ പെയ്ഡ് ഡാറ്റ

പ്രീ പെയ്ഡ് ഡാറ്റ


വൈഫൈ ഡബ്ബയില്‍ ലഭ്യമാക്കുന്ന എല്ലാ ഡാറ്റാ പ്ലാനുകളും പ്രീ പെയ്ഡ് ആണ് എന്നതാണ് മറ്റൊരു പ്രത്യകത. ഇന്ത്യയിലെ 90 ശതമാനം ഇന്‍റര്‍നെറ്റ് കണക്ഷനുകളും പ്രീ പെയ്ഡ് ആണെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഉപയോക്താക്കളില്‍ പലരും ഇന്‍ര്‍നെറ്റിന് വേണ്ടി 300 രൂപ വരെ ചെലവഴിക്കാന്‍ തയ്യാറുള്ളവരുമാണെന്നും വൈഫൈ ഡബ്ബയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതിനെല്ലാം പുറമേ ആവശ്യമുള്ളത്ര ഡാറ്റ പ്രീ പെയ്ഡായി നല്‍കാനുള്ള സംവിധാനവും വൈഫൈ ഡബ്ബയിലുണ്ട്.

 അതിവേഗ ഇന്‍റര്‍നെറ്റ്

അതിവേഗ ഇന്‍റര്‍നെറ്റ്

എയര്‍വേവുകളെ ആശ്രയിക്കാതെ ഒപ്റ്റിക് ഫൈബറുകള്‍ ഉപയോഗിച്ച് ബ്രാന്‍ഡ‍് വിഡ്ത് ഉപയോഗിച്ചാണ് വൈഫൈ ഡബ്ബകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സെല്ലുലാര്‍ ടവറുകളെ അപേക്ഷിച്ച് വേഗത കുടുതലായിരിക്കുമെങ്കിലും ദൂരം കൂടുന്നതിന് അനുസരിച്ച് വേഗതയില്‍ മാറ്റംവരും. 100 - 200 ദൂരത്തില്‍ 50 എംബിപിഎസ് സ്പീഡാണ് വൈഫൈ ഡബ്ബയില്‍ ലഭിക്കുക.

 ചെലവ് ഭീഷണിയാവും

ചെലവ് ഭീഷണിയാവും

ഒപ്റ്റിക് ഫൈബറുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ചെലവാണ് സ്റ്റാര്‍ട്ട് അപ്പിന് ഭീഷണിയാവുന്നത്. എയര്‍വേവുകളെക്കാള്‍ മികച്ച സേവനം നല്‍കാന്‍ കഴിയുന്നത് ഒപ്റ്റിക് ഫൈബറുകള്‍ക്കാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകര്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നാണ് കേബിളുകള്‍ സ്ഥാപിച്ചതെന്നും കുട്ടിച്ചേര്‍ക്കുന്നു. ടവറുകള്‍ക്ക് പകരം നഗരത്തിന്‍രെ വ്യത്യസ്ത ഇടങ്ങളിലായി 20 ഓളം ഡബ്ബകള്‍ സ്ഥാപിക്കാനാണ് 13 മാസം മാത്രം പ്രായമുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ നീക്കം.

English summary
Reliance changed the rules of the game by launching Jio; forcing the other telecom operators to either play by those rules or lose customers. But, this 13-month old startup from Bengaluru wants to change the way the entire game is played.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X