കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഡില്‍ ഈസ്റ്റിലെ ഒന്നാമന്‍ യൂസഫലി തന്നെ... നിരവധിപേര്‍ വേറേയും

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും സ്വാധീമുളള ഇന്ത്യക്കാരന്‍ ആരെന്ന ചോദ്യത്തിന് ഈ വര്‍ഷം ഉത്തരം ഒന്ന് തന്നെ. എംഎ യൂസഫലി. ഇത് അഞ്ചാം തവണയാണ് ഗള്‍ഫിലെ ഏറ്റവും സ്വീധനമുള്ള ഇന്ത്യക്കാരനായി യൂസഫലിയെ തിരഞ്ഞെടുക്കുന്നത്. അറേബ്യന്‍ ബിസിനസ് എന്ന മാഗസിനാണ് പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

യൂസഫലിയെ കൂടാതെ 19 മലയാളികള്‍ കൂടി ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രവി പിള്ളയും, പിഎന്‍സി മേനോനും സണ്ണി വര്‍ക്കിയും ഒക്കെയാണ് മറ്റ് പ്രമുഖര്‍.

എംഎ യൂസഫലി

എംഎ യൂസഫലി

എംകെ ഗ്രൂപ്പിന്റെ ഉടമ... ഗള്‍ഫില്‍ എവിടേയും ഉള്ള ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉടമ. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മലയാളി. വാര്‍ഷിക അറ്റാദായം ഏതാണ്ട് 450 കോടി ഡോളറെന്നാണ് കണക്ക്.

രവി പിള്ള

രവി പിള്ള

പട്ടികയില്‍ നാലാം സ്ഥാനത്താണ് രവി പിള്ള. സൗദി അറേബ്യ കേന്ദ്രീകരിച്ചുള്ള ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍. നിര്‍മാണ മേഖല, ട്രാവല്‍ ആന്‍ഡ് ടൂറിസം, ആരോഗ്യ രംഗം, വിദ്യാഭ്യാസം തുടങ്ങി രവി പിള്ള കൈവക്കാത്ത മേഖലകളില്ല.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

പട്ടികയിലെ 11-ാം സ്ഥാനക്കാരനാണ് മലയാളിയായ സണ്ണി വര്‍ക്കി. ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപന ശൃംഖലായ ജെംസ് എജ്യുക്കേഷന്റെ സഥാപകനും ചെയര്‍മാനുമാണ് സണ്ണി വര്‍ക്കി.

കെ കുമാര്‍

കെ കുമാര്‍

പണവും ബിസിനസും മാത്രമല്ല സ്വാധീന ശക്തിയുള്ളവരെ നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ 16-ാം സ്ഥാനത്തെത്തി.

സുനില്‍ ജോണ്‍

സുനില്‍ ജോണ്‍

അഡ്‌സ് എ ബര്‍സണ്‍ മാര്‍സ്റ്റല്ലെറിന്റെ സിഇഒ ആയ സുനില്‍ ജോണ്‍ ആണ് പട്ടികയിലെ മറ്റൊരു മലയാളി. പട്ടികയില്‍ 20-ാം സ്ഥാനക്കാരനാണ് സുനില്‍.

പിഎന്‍സി മേനോന്‍

പിഎന്‍സി മേനോന്‍

ശോഭ ഗ്രൂപ്പിന്റെ മേധാവി പിഎന്‍സി മേനോനും പട്ടികയിലുണ്ട്. 22-ാം സ്ഥാനത്താണ് മോനോനുള്ളത്.

ഗള്‍ഫാര്‍ മുഹമ്മദാലി

ഗള്‍ഫാര്‍ മുഹമ്മദാലി

കേസില്‍ കുടുങ്ങിയെങ്കിലും ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ഉടമ ഗള്‍ഫാര്‍ മുഹമ്മദാലി സ്വാധീന ശക്തിയുള്ള ഇന്ത്യക്കാരില്‍ ഒരാളാണ്. 35-ാം സ്ഥാനത്താണ് മുഹമ്മദാലി.

ആസാദ് മൂപ്പന്‍

ആസാദ് മൂപ്പന്‍

ആരോഗ്യ മേഖലയിലെ വമ്പന്‍മാരായ ജിഎം ഗ്രൂപ്പിന്റെ ഉടമ ആസാദ് മൂപ്പനും പട്ടികയിലുണ്ട്. 39-ാം സ്ഥാനമാണ് ആസാദ് മൂപ്പന്

തുംബേ മോയ്തീന്‍

തുംബേ മോയ്തീന്‍

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന തുംബേ മൊയ്തീനീണ് മറ്റൊരു മലയാളി. തുംബേ ഗ്രൂപ്പിന്റെ പ്രസിഡന്റ് ആണ് ഇദ്ദേഹം.

ഡോ ഷംസീര്‍

ഡോ ഷംസീര്‍

ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ എംഡിയായ ഡോ ഷംസീര്‍ വയലിലാണ് മറ്റൊരു മലയാളി. ഇദ്ദേഹം 53-ാം സ്ഥാനത്താണ്.

രാജീവ് മേനോന്‍

രാജീവ് മേനോന്‍

ഗള്‍ഫ് വെയര്‍ഹൗസിങ് കമ്പനിയുടെ സിഇഒ ആണ് ഇദ്ദേഹം.

മോഹന്‍ നമ്പ്യാര്‍

മോഹന്‍ നമ്പ്യാര്‍

മെക് മെന മീഡിയ ഗ്രൂപ്പിന്റെ സിഇഒ മോഹന്‍ നമ്പ്യാരും പട്ടികയില് ഇടം നേടി.

ദിലീപ് രാഹുലന്‍

ദിലീപ് രാഹുലന്‍

ഒരുകാലത്ത് കേരളത്തിലെ വിവാദ നായകനായിരുന്നു ദിലീപ് രാഹുലന്‍. പസഫിക് കണ്‍ട്രോള്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ഇദ്ദേഹം.

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

ജ്വല്ലറി ഭീമന്‍മാരായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉടമ ജോയ് ആലുക്കാസും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

English summary
100 Most powerful Indians in the Gulf ; MA Yusuf Ali on the Top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X