എടിഎം പണമിടപാട് പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ പിഴ നല്‍കണം! ഒരു ദിവസത്തിന് 100 രൂപ, കര്‍ശന ചട്ടങ്ങളും
ദില്ലി: എടിഎം പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. എടിഎം ഇടപാട് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. എടിഎം അനുവദിച്ച ബ്രാഞ്ചില്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
എടിഎം ഇടപാടിനിടെ അക്കൗണ്ടില്‍ നിന്ന് പണം ക്രെഡിറ്റ് ആവുകയും പണമിടപാട് പരാജയപ്പെടുകയും ചെയ്താല്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുകയും ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തിന് 100 രൂപ എന്ന കണക്കില്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആര്‍ബിഐ പറയുന്നത്.

പണമിടപാട് നടന്ന് 30 ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമുണ്ടായിരിക്കുക. എടിഎം കാര്‍ഡ് അനുവദിച്ച ബ്രാഞ്ചിനെയാണ് ഇതിനായി പരാതിയുമായി സമീപിക്കേണ്ടത്. അക്കൗണ്ടുള്ള ബ്രാഞ്ച് പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ പരാതിയുമായി ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുകയും ചെയ്യാം.
എടിഎം വഴി നടത്തുന്ന പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ 12 പ്രവൃത്തി ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നാണ് 2009 മുതലുള്ള റിസര്‍വ് ബാങ്കിന്റെ ചട്ടം. എന്നാല്‍ പുതിയ ചട്ടത്തില്‍ 12 ദിവസം എന്ന കാലയളവ് ഏഴ് ദിവസമാക്കി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് പുറമേ പണമിടപാട് പരാജയപ്പെട്ട് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് അനുവദിച്ച ബാങ്കില്‍ നിര്‍ബന്ധമായി പരാതി നല്‍കിയിരിക്കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേശം സൂചിപ്പിക്കുന്നു. എന്നാല്‍ 30 ദിവസത്തിന് ശേഷം ബാങ്കിനെ സമീപിച്ചാലും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ അധിക നഷ്ടപരിഹാരം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications