കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം പണമിടപാട് പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ പിഴ നല്‍കണം! ഒരു ദിവസത്തിന് 100 രൂപ, കര്‍ശന ചട്ടങ്ങളും

Google Oneindia Malayalam News

ദില്ലി: എടിഎം പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. എടിഎം ഇടപാട് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. എടിഎം അനുവദിച്ച ബ്രാഞ്ചില്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

എടിഎം ഇടപാടിനിടെ അക്കൗണ്ടില്‍ നിന്ന് പണം ക്രെഡിറ്റ് ആവുകയും പണമിടപാട് പരാജയപ്പെടുകയും ചെയ്താല്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുകയും ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തിന് 100 രൂപ എന്ന കണക്കില്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആര്‍ബിഐ പറയുന്നത്.

മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്

atm

പണമിടപാട് നടന്ന് 30 ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമുണ്ടായിരിക്കുക. എടിഎം കാര്‍ഡ‍് അനുവദിച്ച ബ്രാഞ്ചിനെയാണ് ഇതിനായി പരാതിയുമായി സമീപിക്കേണ്ടത്. അക്കൗണ്ടുള്ള ബ്രാഞ്ച് പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ പരാതിയുമായി ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുകയും ചെയ്യാം.

നിങ്ങളുടെ ജനന തീയ്യതി അറിയുമോ? എങ്കിൽ നിങ്ങളുടെ വിജയവും പരാജയവും നേരത്തെ അറിയാംനിങ്ങളുടെ ജനന തീയ്യതി അറിയുമോ? എങ്കിൽ നിങ്ങളുടെ വിജയവും പരാജയവും നേരത്തെ അറിയാം

എടിഎം വഴി നടത്തുന്ന പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ 12 പ്രവൃത്തി ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നാണ് 2009 മുതലുള്ള റിസര്‍വ് ബാങ്കിന്‍റെ ചട്ടം. എന്നാല്‍ പുതിയ ചട്ടത്തില്‍ 12 ദിവസം എന്ന കാലയളവ് ഏഴ് ദിവസമാക്കി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് പുറമേ പണമിടപാട് പരാജയപ്പെട്ട് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് അനുവദിച്ച ബാങ്കില്‍ നിര്‍ബന്ധമായി പരാതി നല്‍കിയിരിക്കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേശം സൂചിപ്പിക്കുന്നു. എന്നാല്‍ 30 ദിവസത്തിന് ശേഷം ബാങ്കിനെ സമീപിച്ചാലും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ അധിക നഷ്ടപരിഹാരം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

English summary
Technology has made our lives more comfortable, but at times it can fail, and we have to bear the consequences. Take the case of ATMs. Although they are one of the best inventions to have been made, a failed transaction can put us in a real fix.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X