Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവി ഉടമകള്‍ക്ക് തിരിച്ചടി; പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യുന്നതിന് 18% ജിഎസ്ടി തുടരും

ന്യൂഡല്‍ഹി: ഇവി വാഹന ഉടമകള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനവുമായി ഫിറ്റ്മെന്റ് കമ്മിറ്റി എന്നറിയപ്പെടുന്ന ജിഎസ്ടി പാനല്‍. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വൈദ്യുത വാഹനങ്ങള്‍ (ഇവി) ചാര്‍ജുചെയ്യുന്നതിന് 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം ജിഎസ്ടി പാനല്‍ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇളവ് നല്‍കണം എന്ന ആവശ്യങ്ങള്‍ പാനല്‍ നിരസിച്ചു.

സംസ്ഥാന-കേന്ദ്ര റവന്യൂ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു ജിഎസ്ടി പാനല്‍ ആണ് ഫിറ്റ്മെന്റ് കമ്മിറ്റി. വിജ്ഞാപന നമ്പര്‍ 2/2017സിടിആര്‍ പ്രകാരം വൈദ്യുതോര്‍ജ്ജ വിതരണത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതിയുടെ പ്രക്ഷേപണവും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങളും വിജ്ഞാപന നമ്പര്‍ 12/2017സിടിആര്‍ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇവി ചാര്‍ജിംഗ് സേവനങ്ങള്‍ക്ക് ഇളവ് ബാധകമാണ് എന്നായിരുന്നു വാദം.

EV

എന്നാല്‍ അടുത്തിടെ കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന പ്രവര്‍ത്തനം ഒരു സേവന വിതരണമാണെന്ന് വിധിച്ചിരുന്നു. അതിനാല്‍ 18 ശതമാനം ജിഎസ്ടി ചുമത്താം എന്നാണ് ഇത് നിഷ്‌കര്‍ഷിക്കുന്നത്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നല്‍കുന്ന സേവനത്തില്‍ വൈദ്യുതി വിതരണം മാത്രമല്ല ഉള്‍പ്പെടുന്നത് എന്ന് കര്‍ണാടക എഎആര്‍ വിധിയില്‍ ചൂണ്ടിക്കാട്ടി.

ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്നതിനാല്‍ ഇത് ഈടാക്കുന്ന മുഴുവന്‍ തുകയും ജിഎസ്ടി പ്രയോഗിക്കുന്നതിനെ ന്യായീകരിക്കുന്നു. ഇവി ബാറ്ററി ചാര്‍ജ് ചെയ്യുന്നത് വൈദ്യുതി ഉപഭോഗം ചെയ്യുന്ന സേവനമാണെന്നും എന്നാല്‍ വൈദ്യുതി വില്‍പ്പനയല്ലെന്നും വൈദ്യുതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ജി എസ് ടി നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിലെ പ്രധാന ഘടകമായിരുന്നു ഈ വ്യത്യാസം.

അതിനാല്‍ ഇവി ഉപയോക്താക്കള്‍ പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈടാക്കുന്ന മൊത്തം തുകയ്ക്ക് 18% ജിഎസ്ടി നല്‍കുന്നത് തുടരേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+