Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികള്‍... എയര്‍ ഇന്ത്യ ഉണ്ടോ?

നമ്മുടെ സ്വന്തം വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. എന്നാല്‍ എന്നും എയര്‍ ഇന്ത്യയെ കുറിച്ച് പരാതികള്‍ മാത്രമേ ഉള്ളു. അടുത്തിടെയാണ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ജീവനുള്ള പല്ലിയെ കണ്ടെത്തിയത്. പലപ്പോഴും എലിയും പാറ്റയും ഒക്കെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്.

എന്നാല്‍ ലോകത്തിലെ എല്ലാ വിമാനങ്ങളും അങ്ങനെയാണോ... അല്ലേയല്ല. മികച്ച സേവനങ്ങള്‍ മാത്രം യാത്രക്കാര്‍ക്ക് നല്‍കുന്ന നല്ല ഉഗ്രന്‍ വിമാനക്കമ്പനികളുണ്ട്. സ്‌കൈട്രാക്‌സ് എന്ന വെബ്‌സൈറ്റ് 2015 ലെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ആണ് അതില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനം. സീറ്റ് കംഫര്‍ട്ടും, വിമാനത്തിനകത്തെ വിനോദ സൗകര്യങ്ങളും ആണ് ആളുകള്‍ ഇവരെ ഏറെ പ്രകീര്‍ത്തിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

മുന്തിയ സേവനമാണ് ഇവരെ ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരാക്കുന്നത്. സന്തോഷ പ്രദമായ യാത്രയാണ് പ്രദാനം ചെയ്യുന്നത്. ജീവനക്കാരെയെല്ലാം ആ വിധത്തിലാണ് പരിശീലിപ്പിച്ചിരിയ്ക്കുന്നത്.

കാത്തി പസഫിക് എയര്‍വേയ്‌സ്

കാത്തി പസഫിക് എയര്‍വേയ്‌സ്

ഹോങ്കോങിലാണ് ഇവരുടെ കേന്ദ്രം. മികച്ച സേവനം നല്‍കുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്നു.

ടര്‍ക്കിഷ് എയര്‍ലൈന്‍സ്

ടര്‍ക്കിഷ് എയര്‍ലൈന്‍സ്

തുര്‍ക്കി ഇന്ത്യയുടെ അത്ര പോലും വികസനമെത്താത്ത ഒരു രാജ്യമാണ്. എങ്കിലും അവരുടെ ടര്‍ക്കിഷ് എയര്‍ലൈന്‍സ് മികച്ച സേവനമാണ് യാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. ഇരുനൂറോളം രാജ്യങ്ങളില്‍ ഇവരുടെ വിമാനങ്ങള്‍ പറക്കുന്നുണ്ട്.

എമിറേറ്റ്‌സ്

എമിറേറ്റ്‌സ്

വളരെ പെട്ടെന്നായിരുന്നു ദുബായിലെ എമിറേറ്റ്‌സ് വിമാന സര്‍വ്വീസ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച സേവനം തന്നെ കാരണം. എയര്‍ ഇന്ത്യയില്ലെങ്കില്‍ പ്രവാസി മലയാളികള്‍ ഇപ്പോള്‍ അധികവും ആശ്രയിക്കുന്നത് എമിറേറ്റ്‌സിനെ തന്നെ ആണ്.

എത്തിഹാദ് എയര്‍വേയ്‌സ്

എത്തിഹാദ് എയര്‍വേയ്‌സ്

അബുദാബിയുടേതാണ് എത്തിഹാദ് എയര്‍വേയ്‌സ്. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നു. 96 സ്ഥലങ്ങളിലേയ്ക്ക് ഇവരുടെ വിമാന സര്‍വ്വീസ് ഉണ്ട്.

 ഓള്‍ നിപ്പോണ്‍

ഓള്‍ നിപ്പോണ്‍

പേര് കേട്ടാല്‍ തന്നെ ഊഹിക്കാം ഇത് ഏത് നാട്ടുകാരുടേതാണെന്ന്. ജപ്പാന്‍ തന്നെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787 ഡ്രീംലൈനര്‍ ഇവരുടേതാണ്. കൂടാതെ മികച്ച സേവനവും.

ഗരുഡ ഇന്തോനേഷ്യ

ഗരുഡ ഇന്തോനേഷ്യ

ഗരുഡ എന്ന പേര് കേട്ടാല്‍ ഇന്ത്യന്‍ കമ്പനിയാണെന്ന് തോന്നിപ്പോകും. എന്നാല്‍ ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയാണ് ഗരുഡ. 2007 മുതല്‍ 2009 വരെ യൂറോപ്യന്‍ യൂണിയന്‍ ഇവരുടെ വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് കരുതി പോന്നു. എന്നാല്‍ ഇതിന് ശേഷം അവരുടെ തിരിച്ച് വരവ് ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു.

ഇവ എയര്‍

ഇവ എയര്‍

തായ് വാന്‍ വിമാനക്കമ്പനിയാണ് ഇവ എയര്‍. പ്രീമിയം എക്കോണമി കാബിന്‍ ആണ് ഇവരുടെ സ്‌പെഷ്യല്‍.

ക്വാണ്ടാസ്

ക്വാണ്ടാസ്

ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് ഏറെ പ്രതിസന്ധികള്‍ നേരിട്ടവരാണ്. എന്നാല്‍ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. മികച്ച സൗകര്യങ്ങള്‍ ഇവര്‍ യാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു.

ആസിയാന

ആസിയാന

ദക്ഷിണ കൊറിയന്‍ വിമാനക്കമ്പനിയായ ആസിയാനയാണ് പട്ടികയില്‍ 11 ാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഇവര്‍ എട്ടാം സ്ഥാനത്തായിരുന്നു. എക്കോണമി ക്ലാസ്സിലെ മികച്ച സൗകര്യങ്ങളാണ് ഇവരുടെ പ്രത്യേകത. ഭക്ഷണവും ഏറെ പേര് കെട്ടത് തന്നെ.

ലുഫ്ത്താന്‍സ

ലുഫ്ത്താന്‍സ

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ലുഫ്ത്താന്‍സ. ഏറെ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കമ്പനി ഇപ്പോഴും മുന്നോട്ട് പോകുന്നത്. എങ്കിലും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളില്‍ ഇവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ്

ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ്

ക്വാണ്ടാസ് മാത്രമല്ല ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനി. ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സും മികച്ച സേവനം തന്നെയാണ് നല്‍കുന്നത്. പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഇവര്‍.

സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്

സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്

കഴിഞ്ഞ തവണ പതിമൂ്‌നാം സ്ഥാനത്തായിരുന്നു ഇവര്‍. ഇത്തവണ ഒരു സ്ഥാനം പിറകിലേക്ക് പോയി. 2002 ല്‍ സ്വിസ് എയര്‍ കമ്പനിയില്‍ നിന്നാണ് സ്വിസ് ഇന്റര്‍നാഷണലിന്റെ തുടക്കം. ഇപ്പോള്‍ ലുഫ്ത്താന്‍സ കോര്‍പ്പറേറ്റിന്റെ ഭാഗമാണ്.

എയര്‍ ഫ്രാന്‍സ്

എയര്‍ ഫ്രാന്‍സ്

പേര് പോലെ തന്നെ ഫ്രാന്‍സിലെ വിമാനക്കമ്പനിയാണ്. കഴിഞ്ഞ തവണ 25-ാം സ്ഥാനത്തായിരുന്ന ഇവര്‍ ഇത്തവണ 15-ാം സ്ഥാനത്തെത്തിയിരിക്കുന്നു. എന്തായിരിക്കും കാരണം?

വിര്‍ജിന്‍ ഓസ്‌ട്രേലിയ

വിര്‍ജിന്‍ ഓസ്‌ട്രേലിയ

വിര്‍ജിന്‍ എന്ന് പറഞ്ഞാല്‍ ഒരു ആഗോള ബ്രാന്റ് ആണ്. അവരുടേത് തന്നെയാണ് ഈ വിര്‍ജിന്‍ ഓസ്‌ട്രേലിയ വിമാനക്കമ്പനിയും.

എയര്‍ ന്യൂസിലാന്റ്

എയര്‍ ന്യൂസിലാന്റ്

2015 ല്‍ ലോക എയര്‍ലൈന്‍ പുരസ്‌കാരങ്ങളില്‍ കുറേയെണ്ണം എയര്‍ ന്യൂസിലാന്റിനായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രീമിയം എക്കോണമി കലാസ്സ്, ലോകത്തിലെ ഏറ്റവും മികച്ച പ്രീമയം എക്കോണമി സീറ്റ്, പ്രീമിയം എക്കോണമി കാറ്ററിംഗ്- വെറുതേയല്ല ഇവര്‍ ഈ പട്ടികയില്‍ ഇടം നേടിയത്.

ഡ്രാഗണ്‍ എയര്‍

ഡ്രാഗണ്‍ എയര്‍

ഇതും ചൈനയില്‍ നിന്നാണ് കെട്ടോ. നേരത്തെ പറഞ്ഞ കാത്തി പസഫികിന്റെ ഭാഗമാണ് ഡ്രാഗണ്‍ എയറും. കഴിഞ്ഞ തവണ 28-ാം സ്ഥാനത്തായിരുന്നു. ഇത്തവണ അത് 18-ാം സ്ഥാനത്തായി.

തായ് എയര്‍വേയ്‌സ്

തായ് എയര്‍വേയ്‌സ്

മികച്ച സേവനത്തിന് ഏറെ പേര് കേട്ടതാണ് തായ് എയര്‍വേയ്‌സ്. കഴിഞ്ഞ തവണ 14-ാം സ്ഥാനത്തുണ്ടായിരുന്ന ഇവര്‍ ഇത്തവണ 19-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ബ്രിട്ടീഷ് എയര്‍വേയ്‌സ്

ബ്രിട്ടീഷ് എയര്‍വേയ്‌സ്

പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സ്ഥാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+