കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം:അഞ്ച് ലക്ഷം പേര്‍ ഐടി വകുപ്പിന്‍റെ നിരീക്ഷണത്തില്‍,വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍!!

നികുതി പ്രൊഫൈലില്‍ അസ്ഥിരതയുള്ളവരെയാണ് നിരീക്ഷിച്ചുവരുന്നത്

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം 5.5 ലക്ഷം പേര്‍ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍. ഇതിന് പുറമേ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു ലക്ഷം പേരെയും ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഓപ്പറേഷന്‍ ക്ലീന്‍ മണിയുടെ ഭാഗമായി ആദായനികുതി വകുപ്പ് ജനങ്ങളോട് വരുമാനത്തിനൊപ്പം വെളിപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെടുന്നത്. സംശയകരമായ രീതിയില്‍ ചില പണമിടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

നികുതി പ്രൊഫൈലില്‍ അസ്ഥിരതയുള്ള 5.5 ലക്ഷം പേരെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരുന്നതായും ഇവര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ടാക്സസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. കണക്കില്‍പ്പെടാത്ത 500, 1000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ പദ്ധതി വഴി ബോണ്ടുകളായി നിക്ഷേപിയ്ക്കാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.

 ബിനാമി സ്വത്തുക്കളും ഷെല്‍ കമ്പനികളും

ബിനാമി സ്വത്തുക്കളും ഷെല്‍ കമ്പനികളും

നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി വകുപ്പ് ഷെല്‍ കമ്പനികള്‍, ബിനാമി സ്വത്തുക്കള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ഒരു ലക്ഷത്തോളം പേര്‍ ഓപ്പറേഷന്‍ ക്ലീന്‍ മണിയുടെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവരില്‍നിന്ന് വീണ്ടും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

6.5 ലക്ഷം പേര്‍ക്ക് പണി കിട്ടും

6.5 ലക്ഷം പേര്‍ക്ക് പണി കിട്ടും

ആദായനികുതി വകുപ്പ് സ്വത്ത്- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട 17.92 ലക്ഷം പേരില്‍ ആദ്യഘട്ടത്തില്‍ 9.72 ലക്ഷം പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി പ്രതികരിക്കാന്‍ തയ്യാറായിട്ടുള്ളത്. ഇവരില്‍ പാന്‍കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് തങ്ങളുടെ വെബ്സൈറ്റിലെ ഇ- ഫയലിംഗ് വിന്‍ഡോ വഴി അപ് ലോഡ് ചെയ്തിരുന്നു. നിലവില്‍ 6.5 ലക്ഷം പേരാണ് ഓണ്‍ലൈനില്‍ ആദായനികുതി വകുപ്പിന് വിശദീകരണം സമര്‍പ്പിക്കാനുള്ളത്.

ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍

നോട്ട് നിരോധനത്തിനിടെ രണ്ട് ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരോ
ടും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ അസാധുനോട്ട് നിക്ഷേപിച്ചവരും ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് കണക്കില്ലാത്ത പണം നിക്ഷേപിക്കുന്നതിനായി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയെ ഉപയോഗപ്പെടുത്താമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഗരീബ് കല്യാണ്‍ യോജന

ഗരീബ് കല്യാണ്‍ യോജന

കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തുള്ള കള്ളപ്പണത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണിത്. കണക്കില്‍പ്പെടാത്ത 500, 1000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ പദ്ധതി വഴി ബോണ്ടുകളായി നിക്ഷേപിയ്ക്കാന്‍ കഴിയുന്നത്.
രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഗരീബ് കല്യാണ്‍ യോജന പദ്ധതി ഉപയോഗപ്പെടുത്താനുള്ള നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, വിഷയം അടുത്ത ആഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാം.

 പദ്ധതി എങ്ങനെ

പദ്ധതി എങ്ങനെ

ദരിദ്രരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ ഡിസംബര്‍ 31നുള്ളില്‍ തുകയുടെ അമ്പത് ശതമാനം നികുതിയടച്ച് കള്ളപ്പണം വെല്‍പ്പെടുത്താനുള്ള പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കള്ളപ്പണം കൈവശമുള്ളവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണം നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുക.

പദ്ധതി എന്തിന്

പദ്ധതി എന്തിന്

കള്ളപ്പണം വെളിപ്പെടുത്തുന്നവരില്‍ നിന്ന് അമ്പത് ശതമാനം നികുതിയായി ഈടാക്കുന്നതിന് പുറമേ ശേഷിയ്ക്കുന്ന 50 ശതമാനം നാല് വര്‍ഷം ഗരീബ് കല്യാണ്‍ പദ്ധതിയില്‍ നിക്ഷേപിക്കണം. എന്നാല്‍ സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ നല്‍കുന്ന തുക പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനം.

 വെളിപ്പെടുത്തിയില്ലെങ്കില്‍

വെളിപ്പെടുത്തിയില്ലെങ്കില്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറാവാത്തവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ കള്ളപ്പണം വെളിപ്പെട്ടാല്‍ തുകയുടെ 90 ശതമാനമാണ് നികുതിയായി ഈടാക്കുക. എന്നാല്‍ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ 30 ശതമാനം മാത്രം നികുതിയടച്ചാല്‍ മതി. ഇതിന് പുറമേ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വരെ തടവും ലഭിക്കും.

നോട്ട് നിരോധനം വിജയമോ!

നോട്ട് നിരോധനം വിജയമോ!

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് അക്കൗണ്ടുകളുള്‍പ്പെടെയുള്ള രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ 21,000 കോടി രൂപയുടെ പണനിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്.

നാല് വര്‍ഷത്തെ ബോണ്ട്

നാല് വര്‍ഷത്തെ ബോണ്ട്

രാജ്യത്ത് അസാധുവാക്കിയ സനോട്ടുകള്‍ ഗരീബ് കല്യാണ്‍ യോജന വഴി നിക്ഷേപിച്ചാല്‍ 50 ശതമാനം നികുതിയാണ് ഈയിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷമായിരിക്കും ഈ ബോണ്ടുകള്‍ പിന്‍വലിക്കാന്‍ സാധിക്കൂ. കള്ളപ്പണത്തില്‍ നിന്ന് നികുതിയിനത്തില്‍ ലഭിക്കുന്ന പണം രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കൊണ്ടുവന്നിട്ടുള്ള വിവിധ പദ്ധതികളിലാവും നിക്ഷേപിക്കുക.

English summary
Over 5.5 lakh people who deposited cash during the demonetisation drive are set to get a call from the income tax department while another one lakh people are on the radar of tax officials for not disclosing all their bank accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X