ധൈര്യമായി നിക്ഷേപിച്ചോളൂ, നിങ്ങളുടെ പണത്തിന് കേന്ദ്ര സർക്കാർ ഗ്യാരണ്ടി
രാജ്യത്തെ പൗരന്മാർക്കായി നിരവധി സുരക്ഷിതമായ നിക്ഷേപങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് കേന്ദ്ര സർക്കാർ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഇതിൽപ്പെടുന്ന ഒരു പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ തപാൽ ഓഫീസുകളിൽ നിന്നും ഈ കേന്ദ്ര സർക്കാർ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് സ്കീമുകളിൽ അംഗമാകാവുന്നതാണ്.
റിസ്ക് കുറഞ്ഞ നിക്ഷേപ പദ്ധതികൾക്ക് ഡിമാന്റേറി വരുന്ന കാലമാണിത്. അപ്പോൾ സാധാരണക്കാർക്ക് വിശ്വസിച്ച് നിക്ഷേപങ്ങൾ നടത്താവുന്ന പോസ്റ്റ് ഓഫീസ് പദ്ധതികൾ നോക്കാം. 3 മാസം കൂടുമ്പോഴേക്ക് ഈ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. സുകന്യ സമൃദ്ധി യോജനയും (എസ്‌എസ്‌വൈ) സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമും (എസ്‌സിഎസ്എസ്) തുടങ്ങിയ നിക്ഷേപങ്ങൾക്കാകട്ടെ 8%-ത്തിലധികം പലിശയും ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) എന്നീ പദ്ധതികളെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ നോക്കാം.
സുകന്യ സമൃദ്ധി യോജന(SSY)
10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് ആരംഭിക്കാവുന്ന പദ്ധതിയാണിത്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ പണത്തിന് 8 ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്ക് ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം(SCSS)
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് തുറന്ന് നിക്ഷേപങ്ങൾ നടത്താം. ഇവർക്ക് കേന്ദ്ര സർക്കാർ 8.2 ശതമാനം പലിശ നിരക്ക് തുകയോടൊപ്പം നേടാൻ അവസരമുണ്ട്.
നാഷണൽ സേവിംഗ് സ്കീം (NSS)
ദേശീയ സമ്പാദ്യ പദ്ധതി എന്നും ഇത് അറിയപ്പെടുന്നു. നിക്ഷേപകർക്ക് 7.7 ശതമാനം പലിശ നിരക്ക് നിലവിൽ ലഭിക്കുന്നുണ്ട്. കുറഞ്ഞത് 100 രൂപയുടെ നിക്ഷേപങ്ങൾ മുതൽ പരമാവധി 1.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ വരെ ഈ സ്കീമിന് കീഴിൽ അനുവദനീയമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം(POTD)
നിക്ഷേപകർക്ക് 1 വർഷം, 2 വർഷം, 3 വർഷം അല്ലെങ്കിൽ 5 വർഷം വരെ ഫണ്ട് അലോക്കേറ്റ് ചെയ്യാവുന്ന പദ്ധതി. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശ നിരക്ക് ലഭിക്കുന്നുണ്ട്.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (RD)
5 വർഷത്തെ കാലാവധിയിൽ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിലും ജോയിന്റ് അക്കൗണ്ടുകളിലും നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. പ്രതിവർഷം 6.20% ആണ് നിലവിലെ പലിശ നിരക്ക്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications