കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് അക്കൗണ്ട് ബാലന്‍സ് എളുപ്പത്തില്‍ അറിയാം... 5 വഴികള്‍...

Google Oneindia Malayalam News

ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറ്റുന്നതു സംബന്ധിച്ച് പലരിലും ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാല്‍ അധികം കടമ്പകളില്ലാതെ വളരെ എളുപ്പത്തില്‍ പിഎഫ് അക്കൗണ്ട് മാറ്റാന്‍ സാധിക്കും. ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറാനായി പ്രത്യേകം അപേക്ഷകളൊന്നും സമര്‍പ്പിക്കേണ്ട ആവശ്യം വരുന്നില്ല. മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ട് പുതി ജോലി സ്ഥലത്തിന് അനുസൃതമായി മാറിക്കൊള്ളും.

നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് അറിയാനുമുണ്ട് വഴികള്‍, അതും വളരെ എളുപ്പത്തില്‍. എങ്ങനെയാണ് പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് അറിയുന്നതെന്നു നോക്കാം...

EPFO പോര്‍ട്ടല്‍ ഉപയോഗിച്ച്

EPFO പോര്‍ട്ടല്‍ ഉപയോഗിച്ച്

EPFO പോര്‍ട്ടലില്‍ പിഎഫ് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ പാസ്ബുക്ക് പരിശോധിക്കാനാകും. പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനോ പ്രിന്റ് എടുക്കാനുമോ സാധിക്കും.

  1. www.epfindia.gov.in എന്ന വെബ്‌സൈറ്റില്‍.
  2. 'Our services' എന്നതിനു താഴെ 'For Employees' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  3. Serives എന്ന ഓപ്ഷനു താഴെ 'Member Passbook' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  4. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ മെമ്പര്‍ പാസ്ബുക്ക് ഫെസിലിറ്റി എന്ന പേജിലേക്ക് നിങ്ങള്‍ എത്തും.

നേരിട്ടും

നേരിട്ടും

https://passbook.epfindia.gov.in/MemberPassBook/Login.jsp എന്ന പേജില്‍ നേരിട്ടും ലോഗിന്‍ ചെയ്യാം. നിങ്ങളുടെ UAN നമ്പര്‍ ആക്ടീവ് ആണെങ്കില്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കൂ. UAN നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച ലോഗിന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാം.

എസ്എംസിലൂടെ

എസ്എംസിലൂടെ

എസ്എംഎസിലൂടെയും നിങ്ങളുടെ പിഎഫ് അക്കണ്ട് ബാലന്‍സ് അറിയാം. 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന് മെസജേ് ചെയ്യുക. ENG എന്നത് ഏതു ഭാഷയിലാണ് നിങ്ങള്‍ക്ക് മെസേജ് ലഭിക്കേണ്ടത് ആ ഭാഷയുടെ ആദ്യത്തെ മൂന്ന് അക്ഷരമാണ്. മലയാളത്തിലാണ് മെസേജ് ലഭിക്കേണ്ടതെങ്കില്‍ EPFOHO UAN MAL എന്ന് മെസേജ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, പഞ്ചാബി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി എന്നീ ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാണ്.

മിസ്ഡ് കോളിലൂടെ

മിസ്ഡ് കോളിലൂടെ

നിങ്ങള്‍ യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 01122901406 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നായിരിക്കണം മിസ്ഡ് കോള്‍ നല്‍കേണ്ടത്. നിങ്ങളുടെ UAN നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം. കൂടാതെ ആധാറും പാന്‍ നമ്പറും ബന്ധിപ്പിച്ചിരിക്കണം.

EPFO ആപ്പ് വഴി

EPFO ആപ്പ് വഴി

EPFO ആപ്പ് ഉപയോഗിച്ചും പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ 'Member' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ 'Balance/passbook' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ UAN നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കി അക്കൗണ്ട് ബാലന്‍സ് അറിയാം.

ആധാര്‍

ആധാര്‍

എന്റോള്‍മെന്റിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള പിഎഫ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഒരുപാട് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ശ്രമിക്കുന്നതെന്നും വിപി ജോയ് പറഞ്ഞു.

സ്ഥിരമായ അക്കൗണ്ട്

സ്ഥിരമായ അക്കൗണ്ട്

ജീവനക്കാര്‍ അക്കൗണ്ട് വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്യാറുള്ളത്. പിഎഫ് അക്കൗണ്ട് എന്നത് സ്ഥിരമായ അക്കൗണ്ട് ആണ്. അത് ജോലിക്കാര്‍ക്ക് എപ്പോഴും തുടരാം. തൊഴിലാളി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് എ ശ്രമിക്കുന്നതെന്നും വിപി ജോയ് അറിയിച്ചു.

English summary
:5 ways to check your provident fund balance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X