കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നത് 4 ബാങ്ക് അവധി ദിനങ്ങള്‍, കരുതിയാല്‍ പണത്തിന് നെട്ടോട്ടമോടണ്ട....

  • By Anoopa
Google Oneindia Malayalam News

കല്‍ക്കത്ത: രാജ്യത്തെ പല സ്ഥലങ്ങളിലും നാല് അവധി ദിനങ്ങള്‍ അടുപ്പിച്ചെത്തുന്നതോടെ ബാങ്കുകള്‍ അടഞ്ഞു കിടക്കും. എടിഎമ്മുകൡും പണത്തിന് ക്ഷാമം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗ്ഗാപൂജ, നാലാം ശനി, ഞായര്‍, ഗാന്ധിജയന്തി എന്നിവ ബാങ്ക് അവധി ദിവസങ്ങളാണ്. എടിഎമ്മുകളില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷവും സമാനമായ അവധിദിവസങ്ങള്‍ വന്നതിനെ തുടര്‍ന്ന് നെട്ടോട്ടമോടിയതിന്റെ ഓര്‍മ്മയിലാണ് ജനങ്ങള്‍.

കമ്പനികള്‍ പലതും 29 നു മുന്‍പു തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണോടനുബന്ധിച്ച് എടിഎമ്മുകളിലും ബാങ്കുകളിലും നിന്നുള്ള പണം പിന്‍വലിക്കല്‍ വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

atm

തങ്ങളുടെ മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും അറിയിച്ചിട്ടുണ്ട്.

English summary
6-day state bank holiday triggers cash crisis fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X