റെയില്‍വേ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം, കെട്ടിടം തകര്‍ന്നു വീണ് ആറു കുട്ടികള്‍ മരിച്ചു
മുംബൈ: മുംബൈയിലെ ഈസ്റ്റ് ബാന്ദ്രയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടമാണ് തര്‍ന്ന് വീണതെന്ന് അധികൃതര്‍ പറയുന്നു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള വീടിന്റെ ബാത്ത്‌റൂം ആയിരുന്നു ആദ്യം തകര്‍ന്നത്. പിന്നീട് കെട്ടിടം പൂര്‍മായും തകര്‍ന്ന് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുകളിലെ കെട്ടിടത്തിലുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴത്തെ നിലയിലുള്ളവര്‍ കുടുങ്ങി പോകുകയായിരുന്നു.

പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്ന ചുമരുകളായതിനാല്‍ അപകടത്തിന്റെ ആഴം കൂടുകയായിരുന്നു. മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ശേഷമാണ് മരിച്ചവരെയും പരിക്ക് പറ്റിയവരെയും പുറത്തെടുക്കാന്‍ സാധിച്ചത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാന്‍ മെഷീനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. നടക്കാനുള്ള വഴി മാത്രമാണ് ഈ ഭാഗത്തുള്ളത്. നാട്ടുക്കാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തക സംഘം ആളുകളെ രക്ഷിച്ചത്.
അപകടം സംഭവിച്ച് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് കുട്ടികള്‍ മരിച്ചത്. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആയിഷ ഖാന്‍(12), അലി ഖാന്‍(3), ഒസാമ ഖാന്‍(14), അഫീഫ സദാഫ്(1), അരിബി ഖാന്‍(2), റുസുദ ഖാന്‍(16) എന്നീ കുട്ടികളാണ് മരിച്ചത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യവും വ്യക്തമായി അറിയില്ല. കുട്ടികളുടെ സ്ത്രീകളുടെയും കരച്ചില്‍ കേട്ടാണ് ചില ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത് എന്ന് ഫയര്‍മാന്‍ പറയുന്നു.












Click it and Unblock the Notifications