കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍

  • By Aiswarya
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ പുതുക്കിയ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി. പട്ടികയില്‍ ആറ് മലയാളികള്‍ ഇടം നേടി.ഇതില്‍ ഒന്നാം സ്ഥാനത്ത് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായി എം.എ. യൂസഫലിയാണ്. ആസ്തി 2.5 ബില്യണ്‍ ഡോളര്‍. ആഗോള റാങ്ക് 737. രവി പിള്ള 2.4 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. സണ്ണി വര്‍ക്കി (രണ്ട് ബില്യണ്‍ ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (1.9 ബില്യണ്‍ ഡോളര്‍), ആസാദ് മൂപ്പന്‍ (1.1 ബില്യണ്‍ ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (1.1 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍
ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും ബില്‍ ഗേറ്റ്‌സ്. 79.2 ബില്യണ്‍ ഡോളറാണ് ആസ്തി. കാര്‍ലോസ് സ്ലിം (77.1 ബില്യണ്‍), വാറന്‍ ബഫറ്റ് (72.7 ബില്യണ്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 21 ബില്യണ്‍ ഡോളര്‍ (1.26 ലക്ഷം കോടി രൂപ). ആഗോളപട്ടികയില്‍ മുപ്പത്തൊമ്പതാം സ്ഥാനമാണ് മുകേഷിന്. ദിലീപ് സാംഗ്വി (1.20 ലക്ഷം കോടി രൂപ) നാല്‍പ്പത്തിനാലാം സ്ഥാനത്ത്. അസിം പ്രേംജി (1.14 ലക്ഷം കോടി രൂപ) ആഗോള പട്ടികയില്‍ നാല്‍പ്പത്തെട്ടാമത്. ശിവ്‌നാടാര്‍ (88,000 കോടി രൂപ) അറുപത്താറാമത്. ലക്ഷ്മി മിത്തല്‍ (81,000 കോടി രൂപ) എണ്‍പത്തിരണ്ടാമതും.

എം.എ. യൂസഫലി

എം.എ. യൂസഫലി

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി .1955 നവംബര്‍ 5ന് ജനനം തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി.കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍,സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആസ്തി 2.5 ബില്യണ്‍ ഡോളര്‍ യൂസഫലിയുടെ ആസ്തി

രവി പിള്ള

രവി പിള്ള

പ്രവാസി വ്യവസായികളില്‍ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. ആര്‍പി ഗ്രൂപ്പ് ഉടമയാണ്.
ബഹ്‌റൈനിലെ നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പ് എന്നിവയുടെ മേധാവിയായ രവി പിള്ളക്ക് 2.4 ബില്യണ്‍ രൂപയുടെ ആസ്തിയുണ്ട്. കൊല്ലം സ്വദേശിയാണ് ഇദ്ദേഹം.2010 ല്‍ പദ്മശ്രീ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ മതിലില്‍ പ്രദേശത്ത് ദി റാവിസ് എന്ന പേരില്‍ ഒരു പഞ്ചനക്ഷത്രഹോട്ടല്‍ ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

സണ്ണി വര്‍ക്കി

സണ്ണി വര്‍ക്കി

ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ മേധാവി. ദുബായ് ആസ്ഥാമനാക്കിയാണ് ഇദ്ദേഹം രണ്ട് ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ക്രിസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍

ഇന്ത്യന്‍ വ്യവസായിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ഇന്‍ഫോസിസിന്റെ ഏഴ് സ്ഥാപകരില്‍ ഒരാളുമാണ് ക്രിസ് ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ ഇദ്ദേഹം ഇന്‍ഫോസിസിന്റെ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ് ക്രിസ് ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്. 1.9 ബില്യണ്‍ ഡോളറാണ് ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി.

ആസാദ് മൂപ്പന്‍

ആസാദ് മൂപ്പന്‍

ഡോക്ടറും, പ്രമുഖ വ്യവസായിയുമാണ് ആസാദ് മൂപ്പന്‍. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. ആസാദ് മൂപ്പന്റെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്

ടി.എസ്. കല്യാണരാമന്‍

ടി.എസ്. കല്യാണരാമന്‍

ഇന്ത്യയിലെ പ്രമുഖ വ്യവസായികളില്‍ ഒരാള്‍. കല്യാണ്‍ ഗ്രൂപ്പിന്റെ മനേജിംങ് ഡയരക്ടര്‍. 1.1 ബില്യണ്‍ ഡോളറാണ് കല്യാണരാമന്റെ ആസ്തി

English summary
A record 290 newcomers joined the Forbes billionaires list in the last year as world markets defied international turmoil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X