കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കോക്കില്‍ മികച്ച ഹണിമൂണിന് ആറ് വഴികള്‍

Google Oneindia Malayalam News

വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹണിമൂണ്‍. ഹണിമൂണിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മിക്കപ്പോഴും കള്ളച്ചിരിയോടെ മാത്രമേ നേരിടുകയുള്ളൂവെങ്കിലും നവദമ്പതികള്‍ക്കുള്ള ഹണിമൂണിന് ഏറെ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്.

അടുത്ത കാലത്തായി ഹണിമൂണിനുള്ള പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായി ഫൂകേത്, കോ സമൂയ് എന്നീ ബീച്ചുകളുള്‍പ്പെട്ട ബാങ്കോക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. അവിശ്വസനീയമായ ആഥിത്യമര്യാദയും ശുദ്ധജലവും ദമ്പതികള്‍ക്ക് മനോഹരമായ ഓര്‍മകളാണ് സമ്മാനിയ്ക്കുന്നത്. ബാങ്കോക്കില്‍ മികച്ച ഹണിമൂണിന് ഒരുങ്ങുന്നതിനിതാ ആറ് മാര്‍ഗ്ഗങ്ങള്‍.

airasia

ഹണിമൂണിനൊരുങ്ങുന്നതിന് മുമ്പായി ഏത് സമസയത്താണ് ബാങ്കോക്ക് സന്ദര്‍ശിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അനിവാര്യമാണ്. റിലാക്‌സിംഗ്, അഡ്വെന്‍ച്വര്‍, നഗരം ചുറ്റിക്കാണല്‍ എന്നിങ്ങനെ ഏത് തരത്തിലുള്ള ഹണിമൂണാണ് പദ്ധതിയിടുന്നതെന്നും ആദ്യമേ തീരുമാനിക്കണം. 12 മാസവും സഞ്ചാരികളെ വരവേല്‍ക്കുന്ന ബാങ്കോക്ക് നഗരം എല്ലാക്കാലത്തും മികച്ച കാലാവസ്ഥയാണ് പ്രധാനം ചെയ്യുന്നത്. ഈ ഘടകങ്ങളാണ് ഹണിമൂണിന് തയ്യാറെടുക്കാന്‍ നിങ്ങളെ സഹായിക്കുക.

പങ്കാളിയുമായി ചര്‍ച്ച ചെയ്ത് ഹണിമൂണിനുള്ള ബജറ്റ് തീരുമാനിയ്ക്കുകയാണ് രണ്ടാം ഘടത്തില്‍ ചെയ്യേണ്ടത്. ഹണിമൂണിന്റെ ബജറ്റ് നേരത്തെ തന്നെ തീരുമാനിച്ചാല്‍ ഷോപ്പിംഗിന് മികച്ച നഗരമായ ബാങ്കോക്കിനെ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും. ചെലവേറിയ നഗരമാണ് ബാങ്കോക്ക് എന്ന കാര്യവും തയ്യാറെടുപ്പുകള്‍ക്കിടെ പരിഗണിക്കണം. ഹണിമൂണിന് വേണ്ടി മാറ്റിവയ്ക്കുന്ന തുകയെ ആശ്രയിച്ചായിരിക്കും മറ്റ് തയ്യാറെടുപ്പുകള്‍ ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുക.

ഹണിമൂണിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് മൂന്നാം ഘട്ടം. മിക്കവരും യാത്രയ്ക്ക് മൂന്നോ നാലോ മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാറാണ് പതിവ്. എപ്പോഴും എയര്‍ ഏഷ്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതാണ് ലാഭകരം. ഉപയോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ കരുതിവയ്ക്കുന്നതില്‍ എയര്‍ ഏഷ്യ മുന്‍പന്തിയിലാണ് ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ സമ്മര്‍ ഓഫറുകളും കമ്പനി പ്രഖ്യാപിയ്ക്കാറുണ്ട്. എയര്‍ ഏഷ്യയ്ക്കൊപ്പം ഹണിമൂണിന് പദ്ധതിയിടുന്നത് മികച്ച ആശയമായതിനാല്‍ ബജറ്റില്‍ കവിയാതെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തുന്നതിനും ഇത് സഹായിക്കും.

യാത്രയ്ക്കാവശ്യമായ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതാണ് നാലാമത്തെ ഘട്ടം. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, നാഷണാലിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നഗരത്തില്‍ ഡ്രൈവ് ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ്, കാലാസ്ഥയ്ക്കനുയോജ്യമായ വസ്ത്രങ്ങള്‍ എന്നിവ കരുതാന്‍ മറക്കരുത്.

ഹണിമൂണിലെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചുറപ്പിയ്ക്കുകയാണ് ഹണിമൂണിനായി തയ്യാറെടുക്കുമ്പോഴുള്ള അഞ്ചാം ഘട്ടം. ഏത് തരത്തിലുള്ള ഹണിമൂണാണ് വേണ്ടതെന്ന് തീരുമാനത്തിലെത്തുകയാണ് ഇതില്‍ ആദ്യത്തെ ഘട്ടം. ചിലര്‍ റിലാക്‌സ് ചെയ്യാനായിരിക്കും ഹണിമൂണ്‍ തിരഞ്ഞെടുക്കുക, മറ്റുചിലര്‍ പങ്കാളികളെ കൂടുതല്‍ അടുത്തറിയാനും ഹണിമൂണിനെ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ചിലര്‍ ട്രക്കിംഗ്, റോപ്പ് ക്ലൈമ്പിംഗ് എന്നിങ്ങനെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. ആദ്യമേ ഇത് പ്ലാന്‍ ചെയ്ത് ആവശ്യമായ ബുക്കിംഗ് നടത്തുന്നത് സമയം ലാഭിക്കുന്നതിനും സമയം ഫലപ്രദമായി ചെലവഴിയ്ക്കുന്നതിനും സഹായിക്കും.

ബാങ്കോക്കിലെ മികച്ചതും ചെലവ് കുറഞ്ഞതുമായ റിസോര്‍ട്ടുകള്‍ കണ്ടെത്തി ബുക്ക് ചെയ്യലാണ് ആറാമത്തെ ഘട്ടം. താമസിയ്ക്കാന്‍ തിരഞ്ഞെടുക്കുന്ന റിസോര്‍ട്ടിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അവധിക്കാല അനുഭവം. ബാങ്കോക്കില്‍ നിരവധി ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളുണ്ടെങ്കിലും നിങ്ങള്‍ ബജറ്റിന് അനുയോജ്യമായ റിസോര്‍ട്ടുകള്‍ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

ഇക്കാര്യങ്ങളെല്ലാം ചെയ്തുവെങ്കില്‍ നിങ്ങള്‍ ബാഗ് പാക്ക് ചെയ്‌തോളൂ, എയര്‍ ഏഷ്യ നിങ്ങള്‍ക്ക് സാഹസികത സമ്മാനിയ്ക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X