ലോകത്തെ പകുതി ആള്‍ക്കാരുടെ സമ്പാദ്യം വെറും 62 പേരുടെ കയ്യിലാണ്!!!
വാഷിങ്ടണ്‍: പണക്കാരന്‍ കൂടുതല്‍ പണക്കാരനാകുന്നു, പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനാകുന്നു - ആഗോളവത്കരണകാലത്തെ ഈ പറച്ചില്‍ പരമസത്യമാണെന്ന് തെളിയിക്കുകയാണ് ഓക്‌സ്ഫാമിന്റെ ഈ പഠനം. ലോകത്ത് ആകെയുള്ള ജനസംഖ്യയുടെ പകുതിപ്പേരുടെ സമ്പാദ്യവും സമ്പന്നരായ ആദ്യത്തെ 62 പേരുടെ സമ്പാദ്യവും തുല്യമാണ് എന്നാണ് ദാരിദ്ര്യവിരുദ്ധ സന്നദ്ധസംഘടനയായ ഓക്‌സാഫിമിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വലിയ തോതില്‍ വര്‍ധിക്കുകയാണ് എന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ലോകജനസംഖ്യയിലെ ഏറ്റവും പാവപ്പട്ടവരായ 360 കോടി ജനങ്ങളുടെ ആകെ സമ്പാദ്യവും അതിസമ്പന്നരായ 62 പേരുടെ ആകെ സമ്പാദ്യവും തുല്യമാണ് എന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങള്‍ക്ക് ആകെയുള്ള സമ്പത്ത് ഏറ്റവും സമ്പന്നരായ 85 പേരുടെ പക്കലാണ് എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്.

ഞെട്ടിപ്പിക്കുന്ന പോക്ക്
ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ലോകത്തെ ആകെ സമ്പാദ്യത്തിന്റെ പകുതിയും 1 ശതമാനം വരുന്ന അതിസമ്പന്നന്‍മാരുടെ പക്കലാകും എന്ന് ഓക്‌സ്ഫാം നേരത്തെ പ്രവചിച്ചിരുന്നു.

പാവങ്ങള്‍ ഇനിയും പാവങ്ങളാകും
2010 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി 41 ശതമാനം കുറയുകയാണ് ചെയ്തത്.

പാണക്കാരന്‍ നേരെ തിരിച്ചും
എന്നാല്‍ അതിസമ്പന്നരായ 62 പേരുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 500 ബില്യണ്‍ യു എസ് ഡോളറില്‍ നിന്നും 1.76 ട്രില്യണ്‍ യു എസ് ഡോളറായി കൂടി.

5 വര്‍ഷം കൊണ്ടുണ്ടായ വ്യത്യാസം
2010 ല്‍ 388 പേരുടെ പക്കലായിരുന്നു ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങള്‍ക്ക് ആകെയുള്ള സമ്പത്ത്. 2014 ല്‍ ഇത് വെറും 80 പേരിലെത്തി. ഇപ്പോഴിതാ 62 പേരായി ഇത് വീണ്ടും കുറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications