• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപ്പോൾ കള്ളപ്പണമെല്ലാം എവിടെ പോയി! നിരോധിച്ച നോട്ടിൽ 99.3 ശതമാനവും തിരിച്ചെത്തി

  • By Desk

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ മുന്നില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. രാജ്യത്തെ കള്ളപ്പണവും സമാന്തര സമ്പദ് വ്യവസ്ഥയും ഇല്ലാതാക്കാന്‍ നോട്ട് നിരോധനം മൂലം സാധിക്കും എന്നായിരുന്നു വാഗ്ദാനം.

2016 നവംബര്‍ 8 ന് ആയിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ആണ് ഒറ്റ രാത്രികൊണ്ട് നിരോധിച്ചത്. എന്നാല്‍ വര്‍ഷം ഇപ്പോള്‍ ഏതാണ്ട് രണ്ട് തികയുന്നു. തിരിച്ചെത്തിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് എണ്ണിത്തീര്‍ക്കുകയും ചെയ്തു.

പക്ഷേ, പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്. കള്ളപ്പണം ഇത്തരത്തില്‍ തിരിച്ചെത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ നോട്ട് നിരോധനം വഴി ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം കൂടി അസാധുവാക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ.

നോട്ട് നിരോധനത്തിന്റെ സമയത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും ആയി 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ ആയിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതിലെ 15.31 ലക്ഷം നോട്ടുകളും ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

English summary
As much as 99.3 per cent of the junked Rs. 500 and Rs. 1,000 notes have returned to the banking system, the RBI said today, indicating that just a miniscule percentage of currency was left out of the system after the government's unprecedented note ban aimed at curbing black money and corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more