Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന രുചികളുടെ ആഘോഷം; ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈറ്റില്‍ തുടക്കം

കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന രുചികളെ പരിചയപ്പെടുത്തുന്ന, രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈറ്റില്‍ തുടക്കം. സെപ്റ്റംബര്‍ 24-നാണ് കുവൈറ്റിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചത്.

അല്‍ റായ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഫുഡ് ഫെസ്റ്റിവല്‍ ചലച്ചിത്ര താരം അനശ്വര രാജന്‍ ഉദഘാടനം ചെയ്തു. ലുലു കുവൈറ്റ് മാനേജ്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ഇവന്റ് സ്പോണ്‍സര്‍ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഫഹാഹീല്‍ ലുലുവില്‍ നടന്ന 'ദി ബിഗ്ഗസ്റ്റ് ബര്‍ഗര്‍' ഉദ്ഘാടനവും ശ്രദ്ധേയമായി. പ്രധാന സ്പോണ്‍സറായ സെറ കമ്പനിയുടെ ഉയര്‍ന്ന പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും വലിയ ബര്‍ഗറിന്റെ ഉദ്ഘാടനമാണ് നടന്നത്.

lulu food festival

കുട്ടികള്‍ക്കായി ബര്‍ഗര്‍ മേക്കിംഗ് മത്സരവും പാചക പ്രതിഭകള്‍ക്കായി സിഗ്‌നേച്ചര്‍ ഡിഷ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലുലുവിന്റെ വിവിധ ഔട്ട്ലെറ്റുകളില്‍ ഗ്ലോബല്‍ ഫുഡി, ഹെല്‍ത്തി ഈറ്റ്‌സ്, മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, ബിരിയാണി വേള്‍ഡ്, ദേശി ഢാബ, നാടന്‍ തട്ടുകട, അറേബ്യന്‍ ഡിലൈറ്റ്സ് തുടങ്ങിയ പ്രത്യേക തീം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

ഗ്ലോബല്‍ ഫുഡി (വേള്‍ഡ് ക്യുസിന്‍സ്), ഹെല്‍ത്തി ഈറ്റ്‌സ് (സലാഡുകള്‍, ചീസ് & ഒലിവ്‌സ്), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്‌നാക്ക് ടൈം, ബിരിയാണി വേള്‍ഡ്, ദേശി ധാബ, കേക്ക് & കുക്കികള്‍, നാടന്‍ തട്ടുകട, അറേബ്യന്‍ ഡിലൈറ്റ്‌സ് & മോര്‍ തുടങ്ങി ആകര്‍ഷകമായ തീം ഹൈലൈറ്റുകളാണ് ലുലു അവതരിപ്പിക്കുന്നത്.

മേളയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഗ്ലോബല്‍ ക്യുസിന്‍ ഫുഡ് സ്ട്രീറ്റ്. സന്ദര്‍ശകര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ നിന്നുമുള്ള വിഭവങ്ങള്‍ ആരംഭിക്കാനും രുചികള്‍ ആസ്വദിക്കാനും കഴിയും. ആരോമാറ്റിക് കോഫികള്‍, പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവയുടെ വിപുലമായ ശേഖരമാണ് എല്ലാ ഔട്ട്ലെറ്റുകളിലുമുള്ള പ്രത്യേകം ക്യൂറേറ്റഡ് കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+