സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്കുള്ള ആധാര്‍ ലഭിച്ചില്ലേ? അടുത്ത മൂന്ന് മാസം കൂടി അപേക്ഷിക്കാം...
രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പ്രവാസി വിവാഹം, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഈ തീയതി അടുത്ത മൂന്നു മാസത്തേക്കു കൂടു നീട്ടിയിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പുതുക്കിയ തീയതി അനുസരിച്ച് ഡിസംബര്‍ 31 വരെ ആധാറിന് അപേക്ഷിക്കാം. സെപ്റ്റംബര്‍ 30 നകം ആധാറിന് അപേക്ഷിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്.

എന്തൊക്കെ ആനുകൂല്യങ്ങള്‍..?
പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള സൗജന്യ പാചകവാതകം, മണ്ണെണ്ണ, കീടനാശിനികള്‍, എന്നിവയുടെ വിതരണം, പൊതുവിതരണ സംവിധാനത്തിലെ ആനുകൂല്യങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമവികസന പദ്ധതി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്.

പെൻഷൻ സ്കോളർഷിപ്പുകൾ
പെൻഷൻ സ്കീമുകൾ, സർക്കാർ സ്കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അത്യാവശ്യമാണ

135 സ്കീമുകള്‍
35 സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള 135 പദ്ധതികളുടെ ആനുരകൂല്യങ്ങള് കൈപ്പറ്റണമെങ്കില്‍ ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്. ഇതുവരെ ആധാര്‍ ലഭിക്കാത്തവര്‍ക്കും ആധാറിന് എന്റോള്‍ ചെയ്യാത്തവര്‍ക്കുമാണ് പുതിയ ഡെഡ്ലൈന് ബാധകം.

ആധാര്‍ എന്തിന്..?
രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ഒദ്യോഗിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. എന്തിനും, ഏതിനും ആധാര്‍ വേണമെന്ന അവസ്ഥ. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ നികുതിവെട്ടിപ്പുകാരെ പിടികൂടാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ആധാറില്ലെങ്കില്‍..?
ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്റെ അടിസ്ഥാന രേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഔദ്യോഗ്ക തിരിച്ചറിയില്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

11 കോടി ആധാര്‍
ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications