കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ പേ വരുന്നു, ഫെബ്രുവരിയില്‍ അല്ല ജനുവരിയില്‍ തന്നെ!!

Google Oneindia Malayalam News

ദില്ലി: ഭീം ആപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആധാര്‍ പേ ആപ്പ് പുറത്തിറക്കുമെന്ന് സൂചന. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആധാര്‍ പേ പുറത്തിറക്കുമെന്നാണ് വിവരം. രാജ്യത്ത് എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നയപ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ആധാര്‍ പേ പുറത്തിറക്കുന്നത്. രാജ്യത്തെ വ്യത്യസ്ത ബാങ്കുകളുമായി ആധാര്‍ പേ ആപ്പിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 ആധാര്‍ ആപ്പ് ഉടന്‍

ആധാര്‍ ആപ്പ് ഉടന്‍

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള ആധാര്‍ എനാബ്ള്‍ഡ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

ആധാര്‍ പേയ്‌മെന്റ് ആപ്പ്

ആധാര്‍ പേയ്‌മെന്റ് ആപ്പ്

കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ കാര്‍ഡും ബയോമെട്രിക് വിവരങ്ങളുമുപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും സാധിയ്ക്കുന്ന സംവിധാനമാണ് ആധാര്‍ പേയ്മെന്റ് ആപ്പ് മുന്നോട്ടുവയ്ക്കുന്നത്.

ഭീം ആപ്പിലും പുതുമ

ഭീം ആപ്പിലും പുതുമ

2016 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ യുപിഐ, യുഎസ്എസ്ഡി എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ പുറത്തിറക്കിയ ഭീം ആപ്പ്. പുറത്തിറക്കി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 12 ലക്ഷത്തിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ഇനി മൊബൈലെന്തിന്

ഇനി മൊബൈലെന്തിന്

രാജ്യത്ത് നിലവില്‍ 30 ലക്ഷം പേര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നും ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് ആധാര്‍ പേ ഓണ്‍ലൈന്‍ പെട്ടെന്ന് പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തിവരുന്നതെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു.

ഇടപാട് എങ്ങനെ

ഇടപാട് എങ്ങനെ

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിഎഫ്സി ബാങ്കാണ് രാജ്യവ്യാപകമായി ആധാര്‍ ഘടിപ്പിച്ചിട്ടുള്ള പണരഹിത ഇടപാട് ആരംഭിക്കുന്നത്. എന്‍പിസിഐ, യുഐഡിഎഐ എന്നിവയുമായി സഹകരിച്ച് റീട്ടെയിലര്‍മാരുടെ ഫോണ്‍ വഴി ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന രീതിയാണ് ഐഡിഎഫ്സി ബാങ്ക് സ്വീകരിച്ചത്.

പരീക്ഷണവുമായി എസ്ബിഐയും

പരീക്ഷണവുമായി എസ്ബിഐയും

പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച് പണമിടപാടുകള്‍ മഹാരാഷ്ട്രയിലെ ഷിര്‍ക്കി ഗ്രാമത്തില്‍ ടത്തുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ വ്യാപാരികള്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നല്‍കിക്കൊണ്ടായിരുന്നു എസ്ബിഐ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ബാങ്കിംഗ് രംഗത്തെ നൂതന കണ്ടുപിടുത്തമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ തിരിച്ചറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഡെബിറ്റ് കാര്‍ഡാക്കി പണമിടപാട് നടത്തുന്നതിനുള്ള സൗകര്യമാണ് യുപിഐ നല്‍കുന്നത്.

യുപിഐ എങ്ങനെ ഉപയോഗിക്കാം

യുപിഐ എങ്ങനെ ഉപയോഗിക്കാം

ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ ഇല്ലാതെ വിര്‍ച്വല്‍ ഐഡന്റിറ്റി ഇന്‍സ്റ്റന്റായി ഐഎംഎപിഎസ്സായി പണം നിക്ഷേപിക്കാനുള്ള സൗകര്യമാണ് യുപിഐ നല്‍കുന്നത്.

ഉപയോഗം എങ്ങനെ

ഉപയോഗം എങ്ങനെ

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കച്ചവടക്കാര്‍ക്ക് ആപ്പ് ഉപയോഗിച്ചു തുടങ്ങാം. വ്യക്തിഗത വിവരങ്ങള്‍ നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കമൊബൈലുമായി ഫിംഗര്‍പ്രിന്റര്‍ റീഡര്‍ ഘടിപ്പിക്കുകയും ബാങ്കുമായി ഘടിപ്പിക്കുകയും ചെയ്യുന്നതോടെ ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

English summary
After the big-bang launch of the government’s BHIM App (Bharat Interface for Money), Prime Minister Narendra Modi is likely to launch Aadhaar Pay by the end of this month or early next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X