കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വഴിയാധാരമാകില്ല; ആദായനികുതിയ്ക്കും പാന്‍കാര്‍ഡിനും ആധാര്‍

Google Oneindia Malayalam News

ദില്ലി: ആദായ നികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. കേന്ദ്ര ധനകാര്യബില്ലിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശയുള്ളത്. ജൂലൈ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ധനകാര്യ ബില്ലിലെ ഭേദഗതിയാണ് രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

ആധാര്‍ അടിസ്ഥാനമാക്കി പാന്‍കാര്‍ഡ് നല്‍കുന്നത് പരിഗണിക്കുമെന്ന് മാര്‍ച്ച് 10ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ് വാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭിയ്‌ക്കേണ്ട സേവനങ്ങള്‍ ആധാര്‍ മൂലം തതടസ്സപ്പെടരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ വഴി സുപ്രീം കോടതി ഉത്തരവുകള്‍ കേന്ദ്രം നിരന്തരം ലംഘിക്കുകയാണെന്നുമാണ് ഇതിനെതിരെ വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

aadhar

2017ലെ ധനകാര്യബില്ലിലെ ഭേദഗതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നീക്കം ഇന്ത്യയില്‍ ആദായനികുതി സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് വെല്ലുവിളിയാവുമെന്നുള്ള വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന നിര്‍ദേശങ്ങള്‍ക്കൊപ്പമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യവും പരിഗണിച്ചിട്ടുള്ളത്. നിലവില്‍ ആദായ നികുതി സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിക്കുന്നത് വ്യക്തികളുടെ താല്‍പ്പര്യം അടിസ്ഥാനമാക്കിയാണുള്ളത്.

English summary
The government on Tuesday proposed to make Aadhaar Card mandatory for filing income tax returns and also applying for a Permanent Account Number.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X